"കുറേ നാൾ മുൻപാണ്...
ഞാനെന്റെ ഹൃദയം പൂട്ടി അതിന്റെ താക്കോൽ എവിടെയോ വലിച്ചെറിഞ്ഞു.ഇപ്പോൾ ഓർക്കുന്നില്ല അതെവിടെയാണെന്നു.
എവിടെയെങ്കിലും കിടന്ന് നിനക്ക് കിട്ടിയോ...?
എന്റെ ഹൃദയത്തിന്റെ താക്കോലും കൊണ്ടാണോ നീ വന്നിരിക്കുന്നത്."
ലോകമെമ്പാടുമുള്ള മലയാളികളെ ഏറ്റവും അധികം സ്വാധീനിച്ച നോവൽ, പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീർത്തനം പോലെ."ഫയഥോർ ദസ്തയേവ്സ്കി എന്ന ഫ്രഞ്ച് നോവലിസ്റ്റിന്റെ സംഘർഷഭരിതമായ ജീവിതത്തെയാണ് പെരുമ്പടവം ശ്രീധരൻ ആവിഷ്കരിച്ചിരിക്കുന്നത്. മറ്റേതോ രാജ്യത്തെ മറ്റേതോ കാലഘട്ടത്തിലെ ഒരാളുടെ ജീവിതത്തെ എങ്ങനെ പെരുമ്പടവത്തിന് പകർത്തുവാൻ സാധിച്ചു എന്ന ചോദ്യത്തിന് മുന്നിൽ മിഴിച്ചു നിൽക്കേണ്ടി വന്നേക്കാം. എന്നാൽ സെന്റ്പീറ്റേഴ്സ് ബർഗിലെ ഒരിക്കലും കാണാത്ത സ്ഥലങ്ങളെക്കുറിച്ചുള്ള പെരുമ്പടവത്തിനൻെറ വർണ്ണനകൾ അംഗീകരിച്ചു കൊടുക്കേണ്ട ഒരു വസ്തുത തന്നെയാണ്. അതു തന്നെയായിരിക്കാം അദ്ദേഹത്തെ മികച്ച എഴുത്തുകാരനാക്കി വളർത്തിയതെന്ന കാര്യം വിസ്മരിച്ചുകൂട. ഒരുപക്ഷേ ദസ്തയോവിസ്കി എന്ന സാഹിത്യകാര നോടുള്ള അടങ്ങാത്ത ആരാധന ആയിരിക്കാം ഇത്തരത്തിൽ എഴുതുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
"ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള കഥാകാരൻ " ദസ്തയോവിസ്കിയെ കുറിച്ചുള്ള പെരുമ്പടവത്തിൻെറ പരാമർശത്തിൽ നിന്ന് തന്നെ അദ്ദേഹത്തിനോടുള്ള എന്തോ ഒരു ഇഷ്ടത്തെ നമുക്ക് കാണുവാൻ സാധിക്കും. ഫയഥോതോറിന്റെ ആത്മസങ്കർഷത്തിലൂടെ കടന്നു പോകുന്ന നോവലിൽ അന്ന എന്ന സ്റ്റനോഗ്രാഫറോടുള്ള പ്രണയത്തെയാണ് പെരുമ്പടവം ആവിഷ്‌കരിക്കുന്നത്.
ദസ്തയോവിസ്കി സൃഷ്ടിച്ചിട്ടുള്ള കഥാപാത്രത്തെക്കാളും എത്രയോ അധികം വിചിത്രമാണ് അദ്ദേഹം എന്ന സംശയം വായനക്കാരിൽ ഉടലെടുക്കുന്നതിൽ അത്ഭുതപ്പെടാനില്ല. കാരണം ഈ കഥാപാത്രത്തിന്റെ വ്യത്യസ്തത തന്നെയാണ് നോവലിനെ ആസ്വാദനത്തിന്റെ പാരമ്യത്തിൽ എത്തിക്കുന്നത്. അതെ, ഇരുന്നൂറോളം പേജുകളുള്ള ഈ പുസ്തകം ഒറ്റ ഇരിപ്പിനാണ് വായിച്ചു തീർത്തത് എന്ന സത്യത്തോട് ചിലപ്പോൾ നിങ്ങൾക്ക് യോജിക്കാൻ സാധിക്കാതെ വരാം. എന്നാൽ വായിച്ചു തുടങ്ങിയാൽ നിലത്തുവെക്കാൻ പറ്റാത്ത വിധം ദസ്തയേവ്സ്കി എന്ന കഥാപാത്രം മനസ്സിനെ സ്വാധീനിക്കുമെന്ന് പറയാതിരിക്കാൻ വയ്യ.
പെരുമ്പടവം ശ്രീധരന്റെ ഈ പുസ്തകം എന്നിലുണ്ടാക്കിയ സ്വാധീനത്തിന്റെ വെളിച്ചത്തിൽ ഞാൻ ഇത് എന്റെ പ്രിയപ്പെട്ട അക്ഷര സഹയാത്രി ചഞ്ചലിനു സമ്മാനിക്കുന്നു.
Drisya B
B.Ed 2022-23
MTCTE
No comments:
Post a Comment