അക്ഷരകുലപതിയായ എം. ടി വാസുദേവൻ നായരുടെ സാഹിത്യ വൈഭവം ജനങ്ങളിൽ എത്തിച്ച നോവലാണ് 1958- ൽ പ്രസിദ്ധീകരിച്ച നാലുകെട്ട്. അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട്. കുടുംബവും, ആചാരങ്ങളും ജീവിതത്തിന്റെ നെടുങ്കൻ കാരഗൃഹങ്ങളും, വ്യക്തിയെ ആഹരിക്കുന്നതിന് നാക്കു നീട്ടി ആഞ്ഞടുക്കുന്ന കാലസന്ധികളിലൂടെ അപ്പുണ്ണി മുന്നേറുമ്പോൾ കേരളത്തിന്റെ എഴുതപെടാത്ത ചരിത്രവും തുടുത്തുണരുന്നു. നോവൽ ഏറ്റവും സത്യസന്ധമായ സാമൂഹിക ചരിത്രമാവുന്നതിന്റെ ഒരുദാഹരണവുമാണ് നാലുകെട്ട്. പ്രകാശമാനമായ ജീവിതത്തിനിടയിൽ നിഴലുകളുടെ ഒരു അദൃശ്യ വാഴ്ചയുണ്ടെന്ന് വായനക്കാരെ അറിയിക്കുന്ന മലയാളത്തിന്റെ അഭിമാനമായ രചന. ഇതിലെ പ്രധാന കഥാപാത്രമായ അപ്പുണ്ണിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളും, അവനു നേരിടേണ്ടി വരുന്ന ഓരോ പ്രശ്നങ്ങളും, അവൻ അത് തരണം ചെയ്ത് മുന്നേറുന്നതുമാണ് കഥയുടെ ഇതിവൃത്തം.
ഉയർന്നു നിൽക്കുന്ന തറവാട് പാരമ്പര്യത്തിന്റെയും പ്രൗഢിയുടെയും ഇടയിൽ വളരേണ്ടിയിരുന്ന ഒരാളായിരുന്നു അപ്പുണ്ണി. എന്നാൽ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ഇടയിലായിരുന്നു അവൻ വളർന്നത്. ഗ്രാമീണ പശ്ചാത്തലത്തിലേക്ക് നമ്മളെ കൈ പിടിച്ചു കൊണ്ടുപോകുന്ന കഥാവതരണമായിരുന്നു എം ടിയുടേത്. ഈ നോവൽ വായിച്ചുകഴിഞ്ഞ ഏതൊരു വായനക്കാരന്റെയും മനസ്സിൽ ആ നാലുകെട്ടും അതിന്റെ ചുറ്റുപാടുകളും നിറഞ്ഞു നിൽക്കുന്നുണ്ടാവും. എന്റെ അക്ഷര സഹായത്രിയായ ദൃശ്യക്ക് ഞാൻ ഈ നോവൽ സ്നേഹത്തോടെ സമ്മാനിക്കുന്നു, അതോടൊപ്പം പിറന്നാൾ ആശംസകളും നേരുന്നു.
ഐശ്വര്യ V.K
B.Ed 2022-23
MTCTE
No comments:
Post a Comment