സസ്യങ്ങളുടെയും മൃഗങ്ങളുടെയും ഇടയിൽ ജീവിക്കുന്ന നിഷ്കളങ്കയായ ഒരു പെൺകുട്ടിയുടെ വികാരതീവ്രമായ കഥയും, അതേപോലെ മറിയപുരം എന്ന ഗ്രാമത്തിന്റെയും കഥപറയുന്ന നോവലാണ് സാറാ ജോസഫിന്റെ മാറ്റാത്തി. ഒട്ടനേകം കഥാപാത്രങ്ങൾ അണിനിരക്കുന്ന നോവലാണ് മാറ്റാത്തി. ഇതിലെ പ്രധാന കഥാപാത്രം ലൂസി എന്നു പറയുന്ന നിഷ്കളങ്കയായ ഒരു പെൺകുട്ടിയാണ്.
'ആലാഹയുടെ പെണ്മക്കള്‍' എന്ന നോവലിന്റെ മറുപാതിയാണ് മാറ്റാത്തി. ലൂസിയുടെ വളര്‍ച്ചയും കാഴ്ചകളുമാണ് ഈ കൃതിയില്‍ ചേതോഹരമായി നിറയുന്നത്. ചരിത്രത്തിന്റെ നെടുങ്കന്‍ പാതകളിലൂടെയല്ല, ഊടുവഴികളിലൂടെയാണ് ലൂസി സഞ്ചരിക്കുന്നത്.മലയാള നോവല്‍ മറന്നു വച്ച ഇടങ്ങളെ പുതിയൊരു ഭാഷാബോധത്തോടെ ഈ നോവല്‍ ആവിഷ്കരിക്കുന്നു.വ്യത്യസ്തമായ ശൈലിയും എഴുത്തും. തൃശൂർ ഭാഷയുടെ നിഷ്കളങ്കമായ ശൈലി ഈ നോവലിനെ ഒരു മുതൽക്കൂട്ടാണ്.ഗ്രാമീണത തുളുമ്പി നിൽക്കുന്ന കഥാപശ്ചാത്തലം.
ജീവിതത്തിൻറെ ഒഴുക്കിൽ എന്നും വിഴുപ്പലക്കി ജീവിതം കൊണ്ടുപോകുന്ന ചെറോണയുടെ പിൻഗാമിയെന്നപോലെ, ലൂസി കഥാവസാനം മാറുമ്പോൾ ഒരു വിഷാദം ഉടലെടുക്കുന്നു. ചിലപ്പോഴൊക്കെ ഇത് ബ്രിജിതയുടെ ജീവിതകഥയാണ് എന്നു തോന്നാം. എൻറെ പ്രിയപ്പെട്ട അക്ഷര സഹയാത്രി അനുമോദിന് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ. അതോടൊപ്പം ഈ പുസ്തകം സമ്മാനമായി നൽകുന്നു.
Anagha M.K
2021-23
MTCTE
No comments:
Post a Comment