രണ്ട് മണിക്കൂറിൽ ഞാൻ അനുഭവിച്ച ഭാവനാ ലോകത്ത് നിന്ന് ഇറങ്ങാതെ പറയട്ടെ ഖബർ ഒരു വിസ്മയമാണ്. ഒരുപാട് വിഷയങ്ങളെ ഖബർ നമുക്ക് മുന്നിൽ തുറന്ന് വെക്കുന്നുണ്ട്.അതിൽ പ്രണയമുണ്ട്, വിരഹമുണ്ട്, ഫെമിനിസമുണ്ട്,സ്ത്രീയുടെ പൊള്ളുന്ന സ്വപ്നങ്ങളുണ്ട്,വർത്തമാനകാല ഭാരതമുണ്ട്...പക്ഷെ ബാഹ്യമായി കാണുന്ന ഖബറിനും ഉള്ളിൽ ഞാൻ കണ്ട ഒരു ഖബർ ഉണ്ടായിരുന്നു.എന്റേത് മാത്രമായൊരു ഖബർ. മലയാള ഭാഷയിലെ മുഴുവൻ നല്ല വാക്കുകൾ കൊണ്ടും വർണിക്കാൻ കഴിയാത്ത 'ഭാവനയുടെ മാന്ത്രികമായൊരു ലോകമായിരുന്നു അത്.നോവൽ തീരുമ്പോൾ ഞാനും ന്റെ ഉള്ളിലെ മൂത്തവളും ഇളയവളും തമ്മിലുള്ള അന്തസംഘർഷവും ബാക്കിയാവുന്നു.
നോവൽ തുടുങ്ങുന്നത് ഒരു കോടതി മുറിയിൽ നിന്നാണ്. ജില്ലാ ജഡ്ജി ആയ ഭാവന സച്ചിദാനന്തനിലൂടെയാണ് നോവൽ മുന്നോട്ട് പോവുന്നത്. ഉലയിൽ ഊതി ജ്വലിപ്പിക്കുന്ന വെള്ളി പോലെ ഭാവനയും ഭാവനയുടെ അമ്മയും തങ്ങളുടെ തീരുമാനങ്ങളിലൂടെ നോവലിൽ ഉടനീളം പ്രകാശിക്കുന്നുണ്ട്. പുരാതനമായ ഒരു ഖബറിനെ സംബന്ധിച്ച ഒരു കേസ് ഭാവനക്ക് മുന്നിലെത്തുന്നു. തുടർന്ന് വിവാഹ മോചനം കഴിഞ്ഞ,antideficiency hyperactivity disorder(ATHD)ഉള്ള മകനുമൊത്തു ജീവിക്കുന്ന ഭാവനയുടെ ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളാണ് നോവലിന്റെ ആകെതുക.
“പറയാൻ ഒരു കഥ ഉണ്ടാകുന്നതിൽ അല്ല കഥ. കഥ പറയാൻ ജീവനുള്ള കഥാപാത്രങ്ങളെ കണ്ടെത്തുന്നതിലാണ് എന്ന എഴുത്തുകാരിയുടെ വാക്കുകളോട് നോവലിലെ ഓരോ
കഥാപാത്രവും നീതി പുലർത്തിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ നോവൽ പറയുന്നത് ഭാവനയുടെ കഥയാണെങ്കിലും, ബാബരി മസ്ജിദ് കയ്യേറി തകർത്തതിലേക്ക് പരോക്ഷമായി എഴുത്തുകാരി വിരൽ ചൂണ്ടുന്നത് നമുക്ക് മനസിലാക്കാൻ കഴിയും.
ഇന്നത്തെ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു കഥ പറയുന്നത് ഉചിതമല്ലെന്ന് ആമുഖത്തിൽ മീര പറയുന്നുണ്ട്. എന്നാൽ തന്നെയും മായാജാലത്തിന്റെയും, മന്ത്രികതയുടെയും ചെപ്പിലടച്ചു മീര പറയുന്ന 'ഖബർ' പലരുടെയും കുറിക്ക് കൊള്ളുന്ന ഒന്ന് തന്നെയാണ്. വായനക്കാരന്റെ കണ്ണ് കെട്ടി മാന്ത്രിക ലോകത്തിലേക്ക് കൊണ്ട് പോവാൻ ഖബറിന് സാധിക്കുമെന്ന് തീർച്ച.
കേന്ദ്രകഥാപാത്രമായ ഭാവന ഖയാലുദ്ധീൻ തങ്ങളോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്..: "ചരിത്രപരമായി പ്രാധാന്യമുള്ള ഒന്നാണ് ഖബർ എന്ന് വാദിച്ചാൽ തന്നെ, അങ്ങനെയൊന്നുണ്ട് എന്ന് തെളിയിക്കാൻ നിങ്ങളുടെ കയ്യിൽ രേഖയില്ല,ഉണ്ടോ?". "രേഖയെന്ന് ചോദിച്ചാൽ...". "ഉണ്ടോ ഇല്ലയോ?". കടലാസ് രേഖ ഇല്ല.
"താളിയോല രേഖ?". "ഇല്ല.പക്ഷെ, രേഖ ഇല്ലാത്തത് കൊണ്ട് ഖബർ ഇല്ലാതാകുന്നില്ല....
നീതിന്യായ വ്യവസ്ഥ നോക്ക് കുത്തിയായിരിക്കെ ചരിത്രത്തെ നിയമം കൊണ്ട് ഖബറടക്കിയ സമകാലിക സാമൂഹിക പ്രശ്നങ്ങളെ വളരെ വ്യക്തമായി തന്നെ എഴുത്തുകാരി പ്രതിപാദിച്ചിട്ടുണ്ട്. കവർചിത്രം പരിശോധിക്കുമ്പോൾ ഒന്നുകൂടെ വ്യക്തമാണ്.
പിന്നീട് ഭാവനയുടെ ജീവിതത്തിലേയ്ക്ക് ഖയാലുദ്ധീൻ തങ്ങൾ എഡ്വേർഡ് റോസ് പുഷ്പങ്ങൾ കൊണ്ട് തീർത്ത പ്രണയത്തിന്റെ പൂർണതയുടെ...മായാലോകം, എത്ര ഭംഗിയോടെയാണ് മീര അവതരിപ്പിചിരിക്കുന്നത്.
"നിങ്ങൾ എന്തുകൊണ്ടാണ് എന്നെ പേര് വിളിക്കാതെ മാഡം എന്നു വിളിക്കുന്നത്??
നിങ്ങൾക്ക് വേണ്ടത് ആദരവാണ് കിട്ടിയിട്ടില്ലാത്തതും അതാണ്"
"ജീവിതത്തിൽ ആദ്യമായി മറ്റൊരാളിന്റെ അസസാന്നിധ്യത്തിൽ ഞാൻ പരിപൂർണത അനുഭവിച്ചു.."
ഒരാളുടെ സേവനങ്ങൾക്ക് മറ്റെയാൾ നൽകുന്ന പ്രതിഫലമല്ല സ്നേഹം. അത് മറ്റേയാളിൽ കണ്ടെത്തുന്ന പൂർണതയാണ്!!!!
നിയതി. ബി. എച്ച്
B.Ed 2021-23
MTCTE