scroll

An Initiative for promoting Wide Reading among Teaching Community, organized by B.Ed 2021-23 of Mother Teresa College of Teacher Education. Perambra

Friday, January 21, 2022

The Alchemist by Paulo Coelho

 


"എന്തെങ്കിലും നേടിയെടുക്കണം എന്ന് ഒരാൾ പൂർണ്ണമനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാൻ ആയി ഈ പ്രപഞ്ചം മുഴുവൻ സഹായത്തിനെത്തും"           


ഈ ലോകത്തിലെ ഒരുപാട് മനസ്സുകൾക്ക് ആകാശങ്ങളിലേക്ക് പറന്നുയരാൻ ആത്മവിശ്വാസം പകർന്നു നൽകിയ വിജയമന്ത്രം ആണിത്.

65 മില്യൻ കോപ്പികൾ വിറ്റഴിഞ്ഞ ഒരു പുസ്തകത്തിൻറെ ലെഖ്ന ചുരുക്കം എന്നു പറയാം.   മെറ്റലിനെ സ്വർണ്ണം  ആക്കിമാറ്റുന്ന മന്ത്ര കാരനാണ് ആൽക്കമിസ്റ്റ്. പേരിൽ മാത്രമല്ല ഈ പുസ്തകത്തിൽ നിറയെ മായാജാലങ്ങൾ ആണ്. 

"അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിവുള്ള ഒരു പുസ്തകം" അതിൽ കുറഞ്ഞതൊന്നും ഈ പേരിനൊപ്പം ചേർത്തു വയ്ക്കാൻ എനിക്ക്  കഴിയില്ല. ഇത് ഒരു മോട്ടിവേഷൻ കൃതി മാത്രമല്ല    
ഹൃദയത്തിൻറെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് ആത്മാവിനെ പിടിച്ചുകെട്ടാൻ കഴിവുള്ള ഒരു കഥയാണ്.

ഓരോ പ്രായത്തിലും ആൽക്കമിസ്റ്റ് വായിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ പലതാണ്. 16കാരന് ഡിക്ടറ്റീവ് നോവലിന്റെ  സുഖവും 30 കാരന് ജീവിതയാഥാർത്ഥ്യങ്ങളുടെ രുചിയും ആണ് ഈ പുസ്തകം. അതുതന്നെയാണ് എഴുത്തുകാരൻറെ വിജയവും

സാൻഡിയാഗോ 
അതായിരുന്നു അവൻറെ പേര് ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും പലനാടുകൾ കാണണമെന്ന ആഗ്രഹം കൊണ്ട് ഒരു ആട്ടിടയൻ ആയി മാറിയ യുവാവ് . ഒരു ദിവസം സന്ധ്യാനേരത്ത് അവൻറെ ആട്ടിൻപറ്റവുമയി  ആളൊഴിഞ്ഞ പഴയ പള്ളിക്ക്സമീപമെതുന്നു താൻ വായിച്ചുകൊണ്ടിരിക്കുന്ന വലിയ പുസ്തകം തലയിണയായി വെച്ചുകൊണ്ട് സാന്ഡിയാഗൊ ഉറങാൻ കിടന്നു ഉറങ്ങി എഴുന്നേറ്റപ്പോൾ പരിസരം ചുറ്റും ഇരുട്ടായിരുന്നു അപ്പോഴാണ് താൻ കഴിഞ്ഞ ആഴ്ച കണ്ട സ്വപ്നം ഇന്നും കണ്ടിരുന്നുവെന്ന് അവൻ ഓർത്തത്.

ഈ പ്രാവശ്യവും സ്വപ്നം മുഴുവൻ ആകുന്നതിനു മുമ്പേ അവൻ ഞെട്ടി എഴുന്നേറ്റിരുന്നു "ഈജിപ്ത്തിലെ പിരമിഡിൽ വെച് ഏറ്റവും വലിയ നിധി താൻ കണ്ടെടുത്തു എന്നായിരുന്നു ആ സ്വപ്നം"

സ്വപ്നം വിശകലനം ചെയ്യുന്ന ജിപ്സി എന്ന സ്ത്രീയും ഒരു ദുരിവിതയോടു കൂടി അവൻറെ അടുത്തെത്തുന്ന വൃദ്ധനും സ്വപ്നത്തിൽ കണ്ട നിധി അന്വേഷിക്കാനായി സാന്തിയാഗോയെ പ്രേരിപ്പിക്കുന്നു.

തൻറെ സ്വപ്നങ്ങൾക്ക് പിറകെ നിധി തേടി നാടുകൾ തോറും അലയുന്ന സാൻഡിയാഗോയെ നമുക്ക് കാണാം ഈ അന്വേഷണ കഥയാണ് "ദി ആൽക്കമിസ്റ്റ്"


ഈ പുസ്തകത്തിന് സവിശേഷതകൾ ഏറെയാണ്. 

പരാജയങ്ങളെ വിജയമാക്കി മാറ്റണമെന്ന് നമ്മെ പഠിപ്പിക്കുന്ന അറിവും അനുഭവങ്ങളും ജീവിത പരിവർത്തനത്തിലേക്ക് നയിക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു സ്വപ്നങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം എന്ന് ഓർമിപ്പിക്കുന്നു ഇതിലെല്ലാമുപരി ജീവിതത്തിലൊരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒരു പുസ്തകം

ഇതിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഒരു വാക്യം ഉണ്ട്

"It’s just a matter of time 
Before we realize it"

ഈ പ്രപഞ്ചത്തിലെ ഓരോ ജീവിയും ആരോ എന്തോ ആയിക്കൊള്ളട്ടെ ഈ ലോകത്തിലെ ചരിത്രത്തിൽ അതിന്റതായ ഒരു പങ്ക് വഹിക്കുന്നുണ്ട് നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഓരോ വ്യക്തികൾക്കും ഓരോരോ സാഹചര്യങ്ങൾക്കും നമ്മെ പഠിപ്പിക്കാൻ  എന്തെല്ലാമൊ ഉണ്ട്‌ നമ്മൾ ആ പാഠം പടിച്ചെടുക്കുന്നതുവരെ അത് തിരിച്ചറിയില്ല എന്ന് മാത്രം. എല്ലാ വായനക്കാരുടെയും ലോകത്തെ കീഴ്മേൽ മറിക്കുന്ന ഒരു കൃതി ഓരോ ദശകത്തിലും പിറക്കുന്നു അത്തരം ഒരു കൃതിയാണ് ആൽക്കമിസ്റ്റ് എന്നാണ് ചരിത്രം പറയുന്നത്.

അക്ഷരലോകത്തു എനിക്ക് ലഭിച്ച  ഏറ്റവും വലിയ നിധി ഏറെ സ്നേഹത്തോടുകൂടി എന്റ്അക്ഷര സഹയാത്രി സ്‌മൃതിക്ക്‌  ഞാൻ സമ്മാനിക്കുന്നു..



ദേവുദാസ്  ടി പി 
B.Ed 2021-23
MTCTE

No comments:

Post a Comment