അക്ഷര സഹയാത്രികയ്ക്ക് ഒരു പുസ്തകം
അക്ഷര സഹയാത്രികയ്ക്ക് ഒരു പുസ്തകം എന്ന ചിന്ത തോന്നി തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ ഇങ്ങനെ തെളിഞ്ഞു നിൽക്കുന്നത് മലയാളികളുടെ സ്വപ്ന സുന്ദരിയായ നിറഞ്ഞു പുഞ്ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ മുഖം ആണ്. ഇന്ദുലേഖ, എൻറെ പ്രിയപ്പെട്ട ഇന്ദുലേഖ.
ഒരു നോവലിൻറെ എല്ലാതരത്തിലുള്ള ലക്ഷണവും ഒത്ത മലയാളത്തിലെ ആദ്യത്തെ നോവലാണ് ഇന്ദുലേഖ. മുൻശുണ്ഠി കാരനും ശുദ്ധനുംമായ പഞ്ചു മേനോൻറെ വിളിപെട്ട തറവാടാണ് പൂവള്ളി.അംഗസംഖ്യയും ധനപുഷ്ടിയും ഒരേ മട്ടിൽ തന്നെ ആ കുടുംബത്തെ അനുഗ്രഹിച്ചിരുന്നു. പഞ്ചു മേനോൻറെ ദൗഹിത്രി ഇന്ദുലേഖയും അനന്തരവൻ മാധവനുമാണ് പ്രധാന കഥാപാത്രങ്ങൾ. ആധുനിക വിദ്യാഭ്യാസവും ലോകപരിചയവും നേടിയിട്ടുള്ള മാധവനെയും ഇന്ദുലേഖയുടെയും പ്രണയം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് സാക്ഷാത്കരിക്കുന്നത് ആണ് ഈ നോവലിൻറെ ഇതിവൃത്തം സരസമായ ഒരു പ്രണയകഥയിലൂടെ ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന നായർ നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും മക്കത്തായവും ജാതിവ്യവസ്ഥയും അന്നത്തെ സാമൂഹികാവസ്ഥയും സമഗ്രമായി ചിത്രീകരിക്കുന്നത് ഈ നോവലിൻറെ ചരിത്രപ്രാധാന്യം വർധിക്കുന്നു.
മലയാള നോവൽ സാഹിത്യത്തിന് അരുണോദയം ഇന്ദുലേഖയിൽ ആണ്. വലുപ്പം കൊണ്ട് മാത്രമല്ല ഈ നോവൽ ഈ വിശേഷണം അർഹമാ കുന്നത്. ഇന്ദുലേഖയുടെ മഹത്വം മനസ്സിലാക്കാൻ അന്നത്തെ സാഹിത്യ ലോകത്തെ കുറിച്ച് ചില കാര്യങ്ങൾ അറിയണം. സാഹിത്യം എന്നാൽ കവിതയെന്നും കവിതയെന്നാൽ സംസ്കൃത ശ്ലോകത്തിൽ പെട്ട സ്ലോകങ്ങൾ എന്നുമായിരുന്നു പൊതുവേ കൽപിച്ചിരുന്നത്. ആ ഒരു കാലഘട്ടത്തിൽ വളരെ സരസമായ ഭാഷയിൽ അദ്ദേഹം ഈ പ്രണയകഥ ചിത്രീകരിക്കുന്നു .വീട്ടിൽ സംസാരിക്കുന്ന ഭാഷയിൽ ഈ കഥ പറയണം എന്ന് ഗ്രന്ഥകാരനും നിർബന്ധമുണ്ടായിരുന്നു എന്ന് അവതാരികയിൽ പറയുന്നത് ശ്രദ്ധേയമാണ്.
താൻ ജീവിക്കുന്ന കാലഘട്ടത്തിൽ ആഴത്തിൽ കാലുന്നി നിന്നുകൊണ്ട് ബഹുദൂരം മുന്നോട്ടു കാണാനാവുക എന്ന സിദ്ധിധി ഓ ചന്തുമേനോന് സ്വായത്തം ആയിരുന്നു. ആ ദർശനത്തിൻറെ മൗലികതയും വ്യാപ്തിയും ഇന്ന് ഈ പഴയ നോവൽ വായിക്കുമ്പോൾ നമ്മെ അമ്പരപ്പിക്കുന്നു. അതുകൊണ്ട് തന്നെയാണ് ആണ് മലയാള നോവൽ ചരിത്രത്തിൽ ഓ ചന്തുമേനോൻ കൊളുത്തിവെച്ച ഈ ഭദ്രദീപം കാലമേറെ കഴിഞ്ഞിട്ടും ശോഭ കുറയാതെ ഒരു മികച്ച വായനാനുഭവമായി നിലനിൽക്കുന്നത്.
ഒരായിരം ജന്മദിനാശംസകൾ നേർന്നു കൊണ്ട് ഇന്ദുലേഖ എന്ന ഈ പുസ്തകം എൻറെ പ്രിയപ്പെട്ട അക്ഷര സഹയാത്രകയായ മുഹ്സിന ക്ക് ഞാൻ സമ്മാനിച്ചു കൊള്ളുന്നു.
ആദിത്യ . എം ടി
B.Ed 2021-23
MTCTE
✍️👌
ReplyDelete👍👍
ReplyDelete