മലാല യൂസഫ് സായി
ഒരു പാകിസ്ഥാനി സ്കൂൾ വിദ്യാർഥിനിയുടെ ജീവിതക്കുറിപ്പുകൾ.
സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന പാകിസ്ഥാൻ ആക്ടിവിസ്റ്റും , ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവുമാണ് മലാല യൂസഫ്‌സായ്. പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിഷേധത്തിന്റെയും അതുമായി ബന്ധപ്പെട്ട സാമൂഹ്യ സക്രിയതയുടേയും പേരിലാണ് മലാല അറിയപ്പെടുന്നത്. സ്വാത്ത് താഴ്വരയിൽ താലിബാൻ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച് 2009-ൽ പതിനൊന്നു വയസ്സുള്ളപ്പോൾ ബി.ബി.സിക്കു വേണ്ടി എഴുതാൻ തുടങ്ങിയ ബ്ലോഗാണ് അവളെ ആദ്യം ശ്രദ്ധയിൽ കൊണ്ടുവന്നത്. പിന്നീട് പല പുരസ്കാരങ്ങൾക്കും നാമ നിർദ്ദേശം ചെയ്യപ്പെട്ട മലാല പാകിസ്ഥാന്റെ ആദ്യത്തെ ദേശീയ സമാധാന പുരസ്കാരം നേടി. മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബർ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു.
ഈ ദിനത്തിൽ എന്റെ പ്രിയപ്പെട്ട അക്ഷര സഹയാത്രി ആതിരയ്ക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ദിനം ആശംസിച്ചുകൊണ്ട്, മലാലയുടെ ജീവിതകഥ കൂടുതൽ വായിച്ച് അറിയുന്നതിന് വേണ്ടി ഈ പുസ്തകം ഞാൻ സമ്മാനിക്കുന്നു.
Vyshnav V
B.Ed 2021-22
MTCTE
No comments:
Post a Comment