കാടിന്റെ കൈയൊപ്പിട്ട പുസ്തകം. കാടിനെപ്പറ്റി വനസ്നേഹികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും രചനകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും, നസീർ എന്ന ഛായാഗ്രാഹകനായ ആത്മീയാന്വേഷകൻ നമുക്ക് അനുഭവവേദ്യമാക്കുന്ന മാന്ത്രികാരണ്യം ഇതുവരെ മലയാളത്തിൽ വിവരിക്കപ്പെട്ടിട്ടില്ല.
കാടിനെ നാം എല്ലാ അതിക്രമങ്ങൾക്കും വിധേയമാക്കിയ ശേഷവും അത് ഇന്നും പിടിതരാത്ത ഇടങ്ങളിൽ തളിർക്കുകയും പൂക്കുകയും ജീവികളെ പാർപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു എന്നതിന്റെ സന്തോഷകരമായ രേഖയാണ് കാടിനെ ചെന്നു തൊടുമ്പോൾ.
കാടുമായുള്ള അഹന്ത വെടിഞ്ഞ് കൂടിച്ചേരൽ സാധ്യമാക്കുന്ന അസാധാരണ ബോധജ്ഞാനങ്ങളുടെ അനുഭവകഥകളാണ് ലോകോത്തര വന്യജീവിച്ഛായാഗ്രാഹകരിലൊരാളായ എൻ.എ. നസീർ ഈ ഗ്രന്ഥത്തിൽ പറയുന്നത്. വനലോകങ്ങളുമായുള്ള അവിസ്മരണീയങ്ങളായ നേർക്കാഴ്ചകളുടെ ഒരു കാലിഡോസ്കോപ്പിനുള്ളിലേക്ക് നസീർ നമ്മെ നയിക്കുന്നു, ഒരു ജീവനുള്ള മഹാ വനമധ്യത്തിലേക്ക് യാത്ര കൊണ്ടുപോകും പോലെ തന്റെ കാമറയുടെ പ്രയോഗത്തിലേക്ക് ചേർത്തുവെക്കുന്ന അതേ മാധുര്യത്തോടും ലാവണ്യത്തോടുമാണ് നസീർ തന്റെ തൂലിക ചലിപ്പിക്കുന്നത്. മരങ്ങളും പൂക്കളും ചെടികളും വള്ളികളും മൃഗപക്ഷികളും അരുവികളും മീനുകളും ഉറുമ്പുകളും പാമ്പുകളും പൂമ്പാറ്റകളും വെളിച്ചവും ഇരുട്ടും തണുപ്പും ചൂടും വിശപ്പും വിപത്തും ഇരതേടലും ഇണചേരലുമെല്ലാമടങ്ങിയ കാടിന്റെ പ്രപഞ്ചത്തെ, അതിനെ നിബന്ധനകളില്ലാതെ ആശ്ളേഷിക്കുന്ന ഒരുവനു മാത്രം സമാഹരിക്കാൻ കഴിയുന്ന അസാധാരണമായ ജീവസത്തയോടെ നസീർ കാടിന്റെ കാഴ്ചയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു ....
എന്റെ പ്രിയപ്പെട്ട അക്ഷരസഹായാത്രി ഐശ്വര്യക്ക് സ്നേഹംനിറഞ്ഞ പിറന്നാൾദിനം ആശംസിച്ചുകൊണ്ട് , ഈ പുസ്തകം സമ്മാനിക്കുന്നു.
Abhijith s Babu
B.Ed 2021-22
MTCTE
No comments:
Post a Comment