സ്നേഹ ബന്ധങ്ങളുടെ മഹത്വത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന മുട്ടത്തുവര്‍ക്കിയുടെ രചനയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ മുട്ടത്തുവര്‍ക്കിയുടെ ലളിതവും സുന്ദരവുമായ രചനാരീതി കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കുന്നു. അത് തന്നെയാണ് തലമുറകള്‍ ഒരു കുടയും കുഞ്ഞുപെങ്ങളും നെഞ്ചിലേറ്റാൻ കാരണവും.
മാതാപിതാക്കന്മാരില്ലാതെ, അമ്മയുടെ സഹോദരിയോടൊപ്പം വളര്‍ന്ന ബേബി, ലില്ലി എന്നീ കുട്ടികളാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ .
മഴയുള്ള ഒരു ദിവസം സ്‌കൂളില്‍ പോവുകയായിരുന്ന ലില്ലിയെ കുടയില്‍ കയറ്റാതിരുന്ന പണക്കാരിയായ സഹപാഠി ഗ്രേസിയുടെ നെറ്റി ബേബി എറിഞ്ഞു പൊട്ടിക്കുന്നു. പോലീസിനെയും നാട്ടുകാരെയും ഭയന്ന് ബേബി നാട് വിടാൻ തീരുമാനിക്കുന്നു. മടങ്ങി വരുമ്പോൾ ലില്ലിക്ക് കുരുവിയുടെ കൈപിടിയുള്ള കുട കൊണ്ടുവരുമെന്ന് ഉറപ്പ് നൽകുന്നു.തുടര്‍ന്ന് വല്ല്യമ്മയുടെ മര്‍ദ്ദനം സഹിക്കാതെ വരുന്നതോടെ വീടുവിടുന്ന ലില്ലി ഒരു ഡോക്ടറുടെ വീട്ടിലെത്തി അയാളുടെ മക്കള്‍ക്കൊപ്പം വളരുന്നു. നഗരത്തില്‍ എത്തിപ്പെടുന്ന ബേബി സൗദാമിനി എന്ന സംഗീതാദ്ധ്യാപികയുടെ വീട്ടില്‍ എത്തിച്ചേരുന്നു.
പിന്നിടങ്ങോട്ട് ബേബിയും, ലില്ലിയും കണ്ടുമുട്ടുമോ? കണ്ടുമുട്ടിയാൽ തന്നെ എങ്ങനെയാണ് കണ്ടുമുട്ടുക എന്നി നിരവധി ചോദ്യങ്ങളുടെ ഉത്തരങ്ങൾ നൽകികൊണ്ടാണ് ഈ പ്രശസ്ത ബാലസാഹിത്യത്തിന്റ അന്ത്യം.
ഏതൊരു വായനക്കാരിലും അവർ പോലും അറിയാതെ അവരുടെ കണ്ണുകൾ നിറയ്ക്കാൻ മുട്ടത്തുവർക്കി എന്ന സാഹിത്യക്കാരനെകൊണ്ട് സാധിക്കുന്നു.
എന്റെ പ്രിയപ്പെട്ട അക്ഷരസഹായാത്രി ശിവപ്രിയയ്ക്ക് സ്നേഹംനിറഞ്ഞ പിറന്നാൾദിനം ആശംസിച്ചുകൊണ്ട് ഈ പുസ്തകം സമർപ്പിക്കുന്നു.
Emmanuel Vincent
B.Ed 2021-22
MTCTE
No comments:
Post a Comment