ബെന്യാമിൻ്റെ ഉദ്യോഗജനകമായ പുതിയ നോവൽ 'മഞ്ഞവെയിൽ മരണങ്ങൾ'. നോവലിനെ പറ്റിയുള്ള വിലയിരുത്തൽ സാഹിത്യലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുകയാണ്. സൈബർ ലോകത്തിലെ പ്രധാന സങ്കേതങ്ങളായ ഈമെയിൽ, ഓർക്കൂട്ട്, ഫേസ്ബുക്ക് എന്നതൊക്കെ സുപ്രധാന പങ്കുവഹിക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ്. നോവലിൽ, കഥയെ മുന്നോട്ടു നയിക്കുന്ന പ്രധാന ഘടകങ്ങളായ് തന്നെ ഇവയെല്ലാം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
വ്യാഴച്ചന്ത എന്ന സൗഹൃദകൂട്ടവും കഥയെ മുന്നോട്ടു നയിക്കുന്നത മുഖ്യ ഘടകം തന്നെ യാണ്. വ്യാഴച്ചന്തയിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളൊക്കെ ബെന്യാമിനെ പോലെതന്നെ ബഹറിനിൽ ജോലിചെയ്യുന്ന അനിൽ വേങ്ങോട്, നട്ടപ്രാന്തൻ, സലീം, സുധീഷ് മാഷ്, ബിജു എന്നീ സുഹൃത്തുക്കളാണ്. ജീവിച്ചിരിക്കുന്നവർ നോവലിൽ കഥാപാത്രമായി വരുന്നത് സാഹിത്യലോകത്ത് ഇതാദ്യമായ് ഒന്നുമല്ല. പക്ഷേ അവരൊക്കെ കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത്രയേറെ പ്രാധാന്യം വഹിക്കുന്നത് ആദ്യമായിട്ടാകാനാണ് സാധ്യത. വാഴച്ചന്തകാർക്ക് പ്രത്യേക സൗഹൃദമുണ്ടെന്നതാണ് വായനയിൽ എന്നെ ഏറെ ആഹ്ലാദിപ്പിച്ച വസ്തുത.
എൻ്റെ സഹപ്രവർത്തകയും അക്ഷര സഹയാത്രിയുമായ ഷൈനി ടീച്ചർക്ക് പിറന്നാൾ സമ്മാനമായി ഈ പുസ്തകം സമ്മാനിക്കാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തോഷവാനാണ്. ഒപ്പംതന്നെ എൻെറ പിറന്നാൾ ആശംസകളും നേരുന്നു.
Surendran P.G
Librarian
MTCTE
No comments:
Post a Comment