കുത്തിയൊലിച്ച ഓർമ്മകളുടെ നിറങ്ങളെ തട കെട്ടി നിർത്തിയ പ്രിയപ്പെട്ട എഴുത്തുകാരി ദീപാ നിശാന്തിന്റെ ഓർമ്മകൾ പറയുന്ന പുസ്തകമാണ് "നനഞ്ഞു തീർത്ത മഴകൾ". പുസ്തകത്തിന്റെ ആമുഖത്തിൽ എഴുത്തുകാരി പറയുന്നുണ്ട് 'മഴയെ കേൾക്കും പോലെ എന്നെ കേട്ടാലും' എന്ന്. അവർ പറഞ്ഞത് പോലെ ഓരോ താളും മറിക്കുമ്പോൾ ഞരമ്പു പൊട്ടിയൊലിച്ച മേഘങ്ങളെ പോലെ ആർത്തിയായിരുന്നു അവരുടെ ഓർമ്മകളുടെ മഴ നനയാൻ.
മിഠായി ഭരണികളിലെ മധുരം നുണഞ്ഞ എഴുത്തുകാരിയുടെ ബാല്ല്യത്തെ കുറിച്ചും, തന്റെ വിദ്യാർത്ഥി ജീവതത്തെ കുറിച്ചും, ദാമ്പത്യത്തെ കുറിച്ചുമെല്ലാം അതിന്റെ ഭംഗി നഷ്ടപ്പെടുത്താതെ ചേർത്ത് വച്ചിരിക്കുന്നു. കുരുത്തക്കേടും കുശുമ്പും കീശയിൽ ഒളിപ്പിച്ച നിഷ്കളങ്ക ബാല്ല്യത്തിന്റെ നേർരേഖയാണ് ടീച്ചറും സജുവും സോജയുമെല്ലാം.
കൂടാതെ ഒരു അധ്യാപക വിദ്യാർത്ഥിയായിരുന്ന കാലത്തുള്ള അനുഭവങ്ങളെയും കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. ഉച്ച കഞ്ഞി കിട്ടാനായിട്ട് സ്ക്കൂളിലെത്തുന്ന കുട്ടികളെ കുറിച്ചും, അനാഥരായ കുഞ്ഞുങ്ങളുടെ വേദനയുമെല്ലാം കാണാം. ചില കുട്ടികളുടെ നിഷ്ക്കളങ്ക സംസാരത്തിൽ നിന്നുണ്ടാവുന്ന അധ്യാപന ജീവിതത്തിലെ ചില തിരിച്ചറിച്ചവുകളെ കുറിച്ചുമെല്ലാം ഭംഗിയായി വർണിച്ചിരിക്കുന്നു.അവരുടെ മനസ്സ് മരവിച്ച മരണങ്ങളെയും, അമ്മത്തണലിലെ നല്ല പനിയോർമ്മകളും, പ്രണയവും, ബുദ്ധിക്കുറവുള്ള വറീതാപ്ലയുടെ അദ്ഭുതപ്പെടുത്തിയ പ്രവർത്തിയുമെല്ലാം മഴയെ കേട്ടത് പോലെ കേൾക്കാൻ കഴിയുന്നു..
എന്റെ പ്രിയപ്പെട്ട അക്ഷര സഹയാത്രി കെവിന് സ്നേഹത്തോടെ ഈ പുസ്തകം സമ്മാനിക്കുന്നു.
Athira Poonthottathil
B.Ed 2022-23
MTCTE
No comments:
Post a Comment