പാവാട പൊക്കി തുടയിൽ നുള്ളിയ മാഷെ 'നീ പുയ്ത്തു പോവ്വടാ നായീന്റെ മോനെ' എന്ന് അനുഗ്രഹിച്ചിട്ട് ക്ലാസ്സിൽനിന്നും ഇറങ്ങിയ ദാക്ഷായണിയുടെയും മോറൽ സപ്പോർട്ടിന് ഇറങ്ങിയ കല്യാണിയുടെയും കഥയാണ് ആർ . രാജശ്രീ എഴുതിയ പുതിയ നോവൽ "കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത "
ആദ്യം തന്നെ എടുത്തു പറയേണ്ടത് ഒരുപ്പാട് നാളുകൾക്ക് ശേഷം വായിക്കാൻ പറ്റിയ ഒരു നല്ല സ്ത്രീപക്ഷ നോവൽ എന്നതു തന്നെയാണ്.കണ്ണൂർ ഭാഷാശൈലികൾ ഒരുപ്പാട് ഉള്ളത് കുറച്ച് കഷ്ടപ്പെടുത്തി എങ്കിലും പിന്നീട് ഒരു ഒഴുക് ലഭിച്ചു.
ഭാഷയും, കാലവും, വ്യക്തികളും എല്ലാം അപരിചിതമെങ്കിലും കഥാതന്തു ഇന്നും കാലികപ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.ഇവരുടെ കഥയിലുടെ കടന്നുചെന്നപ്പോൾ അറിയാതെ ഞാനും ആ നാട്ടുക്കാരിയായതുപ്പോലെ അനുഭവപ്പെട്ടു.
കല്യാണിയെ പോലെ ഇത്രയും ബോൾഡായ സ്ത്രീ കഥാപാത്രങ്ങൾ വായിച്ചവയിൽ വിരളമാണ്. രണ്ടു പേരുടെ ചങ്ങാത്തവും, ചങ്കൂറ്റവും എടുത്തു പറയേണ്ടതാണ്. വളരെ പെട്ടെന് തന്നെ മനസ്സിൽ കയറിപറ്റുന്ന കഥപാത്രങ്ങൾ കൊണ്ട് സംമ്പുഷ്ടമാണ് ഈ കഥ.കല്യാണിയും, ദാക്ഷായണിയും അവരുടെ ദേശവും, തത്വശാസ്ത്രവും എല്ലാം നമ്മെ ആകര്‍ഷിക്കകയും ചിന്തിപ്പിക്കുകയും ചെയ്യും.പാട്രിയാക്കൽ സൊസൈറ്റിയിൽ സ്ത്രീകൾ നേരിടുന്ന സാമ്പത്തികവും ശാരീരകവുമായ വെല്ലുവിളികളെ വളരെ ബ്രില്ല്യന്റായിതന്നെ തുറന്നുകാണിക്കുന്നുണ്ട്. കല്യാണിയും ദാക്ഷ്യായണിയും നമുക്കു അറിയാവുന്ന പലരുമായും ചേർത്തുവായിക്കാൻ കഴിയുന്നു എന്നതു തന്നെയാണു പുസ്തകത്തിന്റെ വലിയ വിജയവും.
എന്റെ പ്രിയപ്പെട്ട അക്ഷര സഹയാത്രി ഇമ്മാനുവൽ വിൻസെന്റിന് സ്നേഹം നിറഞ്ഞ പിറന്നാൾ ദിനം ആശംസിച്ചുകൊണ്ട് ഈ പുസ്തകം എന്റെ പ്രിയ അക്ഷര സഹയാത്രിക്ക് സമർപ്പിക്കുന്നു
Vinayasree GS
B.Ed 2022-23
MTCTE
No comments:
Post a Comment