മഹാഭാരതത്തെ ആസ്പദമാക്കി പി കെ ബാലകൃഷ്ണൻ രചിച്ച കാലതീതമായ നോവലാണ് 'ഇനി ഞാൻ ഉറങ്ങട്ടെ' വ്യാസഭാരതത്തിലെ കഥയെന്നും സന്ദര്‍ഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തില്‍ നിലനിര്‍ത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത്.മഹാഭാരത യുദ്ധത്തിന് ശേഷം ആത്മസംഘർഷത്തിന്റെ അങ്ങേയറ്റത് ഉഴലുന്ന ദ്രൗപതിയുടെ മാനസികാവസ്ഥ. ഒരുവട്ടം നമ്മെ ആത്മസംഘർഷത്തിലാക്കുന്നു. വിധിയുടെ ഏറ്റവും വിചിത്രമായ ക്രൂരവിനോദങ്ങൾക്ക് പാത്രമായ കർണ്ണന്റെ ജീവിതത്തെയും മാനസികാവസ്ഥയെയും വികാരങ്ങളെയും ഒക്കെ ഹൃദയം കൊണ്ട് തുന്നി ചേർത്തിരിക്കുന്നു. മനുഷ്യ മനസ്സിന്റെ ആഴവും പരപ്പും കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്ന ഈ നോവലിനു 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും,1978-ൽ വയലാർ രാമവർമ സാഹിത്യ അവാർഡും ലഭിച്ചിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട അക്ഷരസഹയാത്രി ഐശ്വര്യയ്ക്ക് ജന്മദിനാശസകൾ നേർന്നുകൊണ്ട് സ്നേഹപൂർവ്വം ഈ പുസ്തകം സമ്മാനിക്കുന്നു.
Harikrishnan V.G
B.Ed 2021-22
MTCTE
No comments:
Post a Comment