1947ൽ പ്രശസ്ത സാഹിത്യകാരൻ ബേപ്പൂർ സുൽത്താന്റെ തൂലികയിൽ നിന്നും വിരിയുകയും കനത്ത വിമർശനങ്ങൾക് വിധേയമാവുകയും ചെയ്ത നോവലാണ് ശബ്ദങ്ങൾ. യുദ്ധം, അനാഥത്വം, തൊഴിലി ല്ലായ്മ, രോഗം, വിശപ്പ്, വ്യഭിചാരം, സ്വവർഗരതി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ നോവൽ ഒരു സൈനികനും എഴുത്തുകാരനും തമ്മിലുള്ള സംഭാഷണത്തിൻറെ രൂപത്തിലാണ് രചിച്ചിരിക്കുന്നത്.
നാൽക്കവലയിൽ ആരോ ഉപേക്ഷിച്ചുപോയ ഒരു കുഞ്ഞിനെ ഒരു പൂജാരി ദത്തെടുക്കുന്നു. കുഞ്ഞ് മുതിർന്നപ്പോൾ സൈന്യത്തിൽ ചേർന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുന്നു. സിഫിലിസ് രോഗവുമായാണ് മിക്ക സൈനികരും യുദ്ധത്തിൽ നിന്ന് തിരിച്ചെത്തിയത്. എന്നാൽ ഈ സൈനികന് ആ ദുര്യോഗമുണ്ടായില്ല. സൈനികന് അയാളുടെ ധീരത സമാധാനകാലത്ത് ഉപജീവനം കണ്ടെത്താൻ തുണയാകുന്നു. ലൈംഗികതയെപ്പറ്റിയുള്ള അയാളുടെ ജിജ്ഞാസയും മറ്റൊരാളുടെ ചതിയും അയാളെ മദ്യലഹരിയിൽ ആദ്യമായി സ്വവർഗ്ഗരതിയിലേയ്ക്ക് നയിക്കുന്നു. അതിലൂടെ അയാൾ രോഗിയാകുന്നു. എന്നതാണ് നോവലിന്റെ കഥാതന്തു.
പതിവ് ബഷീർ കൃതികളിലെ ഹാസ്യമോ ഭാഷയോ ഈ പുസ്തകത്തിൽ കാണാൻ കഴിയില്ല. മറിച്ച് അന്നേവരെ സമൂഹം അറപ്പോടെ അതിന്റെ അതിർവരമ്പുകൾ താണ്ടി നിർത്തിയിരുന്ന പല വിചാരവികാരങ്ങൾക്കും ബഷീർ ശബ്ദങ്ങൾ നൽകി.
ഖസാക്കിന്റെ കഥകാരൻ ഓ. വി വിജയൻ വിലക്കപ്പെട്ട ഈ പുസ്തകത്തെ പറ്റി പറഞ്ഞത് ഇപ്പ്രകാരം ആണ് : പ്രപഞ്ചത്തിന്റെ വിലാപമാണ് ശബ്ദങ്ങൾ. വീണ്ടും വീണ്ടും ഓർത്തു നോക്കുമ്പോൾ ശബ്ദങ്ങളുടെ പൊരുൾ മനസിലാവുന്നു. പ്രപഞ്ചത്തിന്റെ പ്രാർഥനയാണത്. പാപം അതിന്റെ ഭാഷയും. അഗതിയെ പോലെ കിടന്നുറങ്ങുന്ന ദൈവത്തെ അത് തട്ടി വിളിക്കുന്നു.
എന്റെ പ്രിയപ്പെട്ട അക്ഷരസഹയാത്രി അമൃതക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകളോടൊപ്പം ഞാനീ പുസ്തകം സമർപ്പിക്കുന്നു.
Meera k
B.Ed 2021_23
MTCTE
No comments:
Post a Comment