scroll

An Initiative for promoting Wide Reading among Teaching Community, organized by B.Ed 2021-23 of Mother Teresa College of Teacher Education. Perambra

Friday, February 25, 2022

Amma by Maxim Gorky


 ലോക ചരിത്രത്തിൽ തന്നെ ഇത്രയേറെ ആളുകൾ വായിക്കുകയും അവയൊക്കെ ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കുകയും ചെയ്ത കൃതികൾ വിശ്വസാഹിത്യത്തിൽ വളരെ കുറവാണ്. അത്തരത്തിൽ ഉള്ളൊരു തുറവിയുടെ പുസ്തകമാണ് മാക്സിം ഗോർക്കിയുടെ 'അമ്മ'

ദൃശ്യം ഒരിക്കലും  ഇഷ്ടപ്പെടാത്ത ഒരു ചരിത്രമാണ് സാർ ഭരണകാലം, അതിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്താൻ വേണ്ടിയാണ് മാക്സിം ഗോർക്കി ഈ ഒരു കൃതി  രചിച്ചിരിക്കുന്നത്.

കമ്മ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും ഒരു  ചുവപ്പ് മയം അമ്മയിൽ ഉടനീളം നമുക്ക് കാണാം.കമ്മ്യൂണിസത്തിനെ ശരിയായ നിർവ്വചനം നൽകാൻ വേണ്ടി തന്നെ അമ്മയിലൂടെ  മാക്സിം ഗോർക്കി ശ്രമിക്കുന്നുണ്ട്.

വിശ്വതൊഴിലാളി ഐക്യത്തിൻെറ ആവശ്യകതയും അതിനെത്തിരെ നടത്തുന്ന ഏകാധിപത്യ ശക്തിയുടെ പ്രത്യാക്രമണത്തെയും,റഷ്യയുടെ ചുറ്റുപാടും,അവിടുത്തെ പട്ടണങ്ങളും, ഗ്രാമങ്ങളും അമ്മയിൽ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്.

19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും,20-ാം നൂറ്റാണ്ടിന്റെ അദ്യ പകുതിയിലുമായി റഷ്യയിൽ ശക്തിയാർജിച്ച  കമ്മ്യൂണിസത്തിൻെറ പ്രവർത്തനത്തെ, അതായത് താഴെക്കിടയിലെ പ്രവർത്തിയാണ് നോവലിൽ ഗോർക്കി പരിസരമാകിയിട്ടുളളത്.

കമ്മ്യൂണിസത്തിൻെറ തൊഴിലാളി ഐക്യവശത്തെയും, സോഷ്യലിസ്റ്റ് വശത്തെയും വിലയിരുത്തുമ്പോഴും അതിലെ നന്മകൾ നീരുപിക്കുമ്പോഴും പാർട്ടികളിലെ തന്നെ വികടനവാദത്തെയും അമ്മ പരാമർശിക്കാതെ പോകുന്നില്ല.

ആഗോള തൊഴിലാളി ഐക്യത്തെ ഭീമൽ സുകമായ് ചിത്രീകരിക്കുമ്പോൾ കർഷകരെ ഇകർത്തുന്ന, അവർക്ക് സ്വന്തം ഭൂമി വേണ്ടയെന്നു പറയുന്ന പിന്നോക്കനയവുമാണ് അമ്മയിലെ കമ്മ്യൂണിസ്റ്റ്.

എന്നാൽ എല്ലാവരും തുല്യരാണെന്നുളള ഇടതുപക്ഷ ചിന്താഗതി തന്നെയാണ് അമ്മയുടെ അതായത് അതിലെ കേന്ദ്ര കഥാപാത്രമായ pelagueya  Nilovna Vlasova  എന്ന  കഥാപാത്രത്തിൻെറ സൃഷ്ടിക്ക് കാരണമെന്ന് നമുക്ക് അനുമാനിക്കാം. കാരണം Nilovna pavelindaയുടെ മാത്രം അമ്മയായിട്ടല്ല നോവലിൽ അവതരിക്കപ്പെട്ടിരിക്കുന്നത്. അവർ തൊഴിലാളി വർഗത്തിന്റെ മുഴുവൻ അമ്മയാണ്.

കമ്യുണിസം 20-ാം നൂറ്റാണ്ടിൻെറ അനിവാര്യതയായിരുന്നു, എന്നാൽ ആധുനികലോകത്തിൽ രാഷ്ട്രീയ വളർച്ചയിൽ തൊഴുത്തപെടാത്തിരിക്കയും ചെയ്യുന്നു എന്ന് പൊതുപരാമർശമുളള ഒരു മാനിഫെസ്റ്റോയെ, ഒരു ചിന്താഗതിയെ അടിസ്ഥാനമാക്കി മാത്രമല്ല അമ്മയുടെ കഥ മുന്നേറുന്നത്.

20-ാം നൂറ്റാണ്ടിലെ റഷ്യയുടെ ശോചനീയ അവസ്ഥയെ വിരുദ്ധാഭിപ്രായങ്ങളുടെ കൊലകളം എന്ന് വിശേഷിപ്പിക്കാവുന്ന മനുഷ്യമനസ്സും സാർ ചക്രവർത്തിമാരുടെ  കൊളളയും ,ഉദ്യോഗസ്ഥ പ്രമാണിമാരുടെ പിൻതിരിപ്പൻ നയവും , നിയമം അറിയാത്ത നിയമപാലകരും, അത്മികതയോടും അത്മിഅചാരൻമാരൊടുമുളള വിദ്ദ്വേഷവും, എന്നാൽ ക്രിസ്തുവിനോടുളള കമ്യുണിസത്തിനുളള ആശയപരമായിട്ടുളള യോജിപ്പും എല്ലാം അമ്മയിൽ നമുക്ക്  കാണാം.

വൈകാരികമായുളള അനുഭൂതിയും അവ നൽക്കുന്നു. അത് കുടുതലും ലഭിക്കുന്നത്  അമ്മയ്‌ക്ക് pavelin നോടും,  oholin നോടുമുളള സ്നേഹത്തിൽ നിന്നാണ്, ഇടയ്ക്ക് സാക്ഷിയും കയറി വരുന്നുണ്ട്.

20-ാംനൂറ്റാണ്ടിൻെറ അനിവാര്യതയായിരുന്ന സോഷ്യലിസത്തിൻെറ വളർച്ചയും , തളർച്ചയും,കുറ്റവും, നന്മയും ചീത്രകരിച്ച മാക്സിം ഗോർക്കിയുടെ മാസ്റ്റർപീസ് ആയ ഈ കൃതി സ്നേഹത്തോടുകൂടി എൻെറ അക്ഷരസഹയാത്രികയായ ചന്ദനയ്ക്ക് യ്ക്ക് ഞാൻ സമ്മാനിക്കുന്നു.

                                            Aleesha Franklin

                                            B.Ed 2022-23

                                            MTCTE

Saturday, February 12, 2022

Ummachu by Uroob


കാമിനിമൂലമുണ്ടായ കലഹങ്ങളുടെ കഥയാണ് ഉമ്മാച്ചു. രാഗദ്വേഷാദി  ഹൃദയ വ്യാപാരങ്ങൾ കീഴ്പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിൻറെ  ആവിഷ്കാരമാണ് ഉമ്മാച്ചു.  മായനേ സ്നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്യുന്ന ഉമ്മാച്ചു. അഭിലാഷസിദ്ധിയുടെ സുശക്തമായ ആഹ്വാനത്തിടയിൽ വിവേകം ചിലപ്പോൾ മാറിനിൽക്കും. ഉമ്മാച്ചുവിനും അതുതന്നെ സംഭവിച്ചു. ബീരാന്റെ ഘാതകനായ മായനേ വരിച്ചു!

കടപ്പാട്....

ഉമ്മാച്ചുവിൽ തുടങ്ങി ഉമ്മാച്ചുവിൽ അവസാനിക്കുന്ന കഥയല്ലിത്. കഥാഗതി ഉമ്മാച്ചുവിലൂടെയാണ് പുരോഗമിക്കുന്നതെങ്കിലും ചിന്നമ്മുവാണ് കഥയിലെ നായിക എന്ന് അവസാന ഭാഗങ്ങളിൽ ഒക്കെയും തോന്നിയേക്കാം. 

ബീരാന്റെ  കരങ്ങൾ തന്നെ സ്പർശിക്കുമ്പോൾ, പാമ്പുകൾ ചുറ്റിയിട്ടുണ്ടെന്ന് പോലും സംശയിക്കുന്ന ഉമ്മാച്ചുവിൻടേ സ്വഭാവ രൂപീകരണത്തിൽ ഈ ആദ്യവിവാഹം ചെലുത്തിയ സ്വാധീനശക്തി അവഗണിക്കാനാവുന്നതല്ല.അബ്ദുവിനെ തന്നെ അനുസരിക്കുന്ന ഭർത്താവായി മാറ്റാൻ ഉമ്മാച്ചു നിരന്തരം ശ്രമിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ എന്തുകൊണ്ട് ഉമ്മാച്ചു തൻെറ ഭർത്താവിൻെറ ഘാതകൻ, മായൻ തന്നെ ആണെന്നറിഞ്ഞിട്ടും അയാളുടെ ഭാര്യയാകാൻ സമ്മതിച്ചതെന്ന് ഞാൻ ഓർത്തുപോയി. ഈ സത്യങ്ങളേയോ പാപങ്ങളെയോ ഉറൂബ് ഒരിടത്തും സന്ധി ചെയ്യാനോ ന്യായികരിക്കാനോ തയ്യാറാവുന്നില്ല. ജീവിതം കല്ല് പോലെ ഉറച്ചതാണെന്നും സ്ത്രീ പ്രകാശവും, പുകയും ഒരേ സമയം പരത്തുന്ന തീ ആണെന്നും പറയാതെ പറയുകയാണ് കൃതി. 

അബ്ദുവിന്റെയും ചിന്നമ്മുവിൻെറയും പ്രണയത്തെ രാഷ്ട്രീയമായ പശ്ചാത്തലത്തിൽ ആണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അവരുടെ മൈത്രി ബന്ധത്തിന്റെ ആരോഗ്യകരമായ വളർച്ചയിൽ വെച്ച് കഥ പര്യവസാനിക്കുകയാണ്.ഇരുട്ട്  കയറിയ ഇടനാഴിയിലേക്ക് പ്രകാശം പരത്തുന്ന സൃഷ്ടി.

                                            ശ്രീപ്രിയ വി. എസ്

                                            B.Ed 2022-23

                                            MTCTE

Thursday, February 3, 2022

Daivathinte Vikrithikal by M.Mukundan


 ഫ്രഞ്ചുകാർ  ഉപേക്ഷിച്ചു പോയ മയ്യഴിയിൽ  നഷ്ട സ്വപനങ്ങളുമായി  ജീവിക്കുന്ന ഒരു ജനതയുടെ ബാക്കി പത്രം. മയ്യഴിപുഴയുടെ  തീരങ്ങളുടെ തുടർച്ച  എന്ന് വിശേഷിപ്പിക്കാവുന്ന കൃതി  ആണ് എം മുകുന്ദൻെറ ദൈവത്തിന്റെ വികൃതികൾ എന്ന നോവൽ. മയ്യഴി എന്ന കേരള ഗ്രാമത്തിന്റെ  ചാരുലത ആവാഹിക്കുന്ന നോവൽ. അത്ഭുതങ്ങളുടെ  ആകാശങ്ങളിലേക്കും പ്രകൃതിയുടെ നിഷ്കളങ്കമായ  മനസിലേക്കും കഥയുടെ ചുരുളുകൾ അഴിക്കുന്ന നോവൽ. തന്റെ മാന്ത്രികദണ്ഡ് കൊണ്ട്  അത്ഭുത കൃത്യങ്ങൾക്ക് ചിറകു നൽകുകയും ആകാശത്തിനും സമുദ്രത്തിനും മുകളിൽ മയ്യഴിയുടെ സൂര്യനെ മറയ്ക്കുകയും ചെയ്യുന്ന അൽഫോൻസാച്ഛൻ ആണ് ഈ  നോവലിലെ പ്രധാന കഥാപാത്രം.

എല്ലാ രാജ്യങ്ങളിലും എന്ന പോലെ മയ്യഴി രാജ്യത്തും ഒരു ജാലക വിദ്യക്കാരൻ ഉണ്ട്. മാഗി  മദാമ്മയുടെ സായിപ്പും മൈക്കിളിന്റെയും എൽസിയുടെയും പപ്പയുമായ  അൽഫോൻസാച്ഛൻ. മയ്യഴിയുടെ സൃഷ്ടാവ്  താനാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കുമാര വൈദ്യർ, അമ്മ, മക്കൾ ശിവൻ, ശശി എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. രണ്ടു കുടുംബത്തിന്റെ കഥ പറഞ്ഞു കൊണ്ട് മയ്യഴി എന്ന നാടിന്റെ സാമൂഹിക പശ്ചാത്തലമാണ് എം മുകുന്ദൻ ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്.

ഫ്രഞ്ചുകാരുടെ തിരിച്ചു പോക്ക് മയ്യഴിയിലെ ജനങ്ങളുടെ ജീവിതത്തെ എങ്ങനെയെല്ലാം ബാധിച്ചുവെന്ന്‌ കഥാകൃത്ത് വിവരിക്കുന്നു. സമ്പന്നരായവർ  ദാരിദ്ര്യത്തിൽ ആവുകയും ദരിദ്രർ തങ്ങളുടെ ജീവിതം രക്ഷപെടുത്തുന്നതിനായി  വിദേശ നാടുകളിലേക്ക് കപ്പൽ കയറുകയും ചെയുന്നു. തങ്ങൾക്ക് അവകാശപെടാത്ത ഭൂമി വിട്ടുപോകാനുള്ള ഭാര്യ മാഗിയുടെ ആവർത്തിച്ചുള്ള അഭ്യർത്ഥന  അൽഫോൻസാച്ഛൻ  നിരസിക്കുന്നു.

അൽഫോൻസാച്ഛന്റെ മകൻ വിദേശ  നാട്ടിലേക്ക് കപ്പൽ കയറുന്നു. മകനിലൂടെ കുടുംബത്തിന്റെ ഭദ്രത  സ്വപ്നം കാണുന്ന അദ്ദേഹവും ഭാര്യയും സങ്കടത്തിൽ ആവുന്നു. മകൻ മൈക്കിളിന്റെ തിരിച്ചു വരവ്  കുടുംബത്തെ കടബാധ്യതയിലാക്കുന്നു. അൽഫോൻസാച്ഛന്റെ മകൾ കുമാരൻ വൈദ്യരുടെ മകൻ ശശിയെ പ്രണയിക്കുന്നു. തീർത്തും ദുരിതം നിറഞ്ഞ ജീവിതമായി മാറുന്നു അയാളുടെ ജീവിതം. തന്റെ ജാലക  വിദ്യയുടെ നിറം മയ്യഴിയിലെ ജനങ്ങൾ  മറന്നു തുടങ്ങിയിരിക്കുന്നു എന്നാ സത്യം അയാൾ വൈകിയാണ് തിരിച്ചറിയുന്നത്. കാരണം മയ്യഴി അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ  ഭാഗമാണ്. ആ  നാടിനോട് അലിഞ്ഞു ചേരാനാണ്  അയാൾ ആഗ്രഹിക്കുന്നത്.

ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സംഭവിക്കുന്ന  ഉയർച്ചയെയും താഴ്ചയെയും എം മുകുന്ദൻ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. അതിനെ ദൈവത്തിന്റെ വികൃതികൾ എന്ന പേര് ചൊല്ലിയാണ് അദ്ദേഹം വിളിക്കുന്നത്. കൊളോനിയലിസം  ഏല്പിച്ച ഭാഗ്യ നിർഭാഗ്യങ്ങളുടെ ചരിത്ര സ്മാരകങ്ങൾക്ക് മുൻപിൽ വളർന്ന നോവലിസ്റ്റ് മയ്യഴിയുടെ സ്വന്തം ആകാശത്തെയും, മയ്യഴിയുടേത്  മാത്രമായ സൂര്യനെയും, മയ്യഴിപ്പുഴയെയും മലയാള അൽഫോൻസാച്ഛൻറ നിലയ്ക്കാത്ത പ്രവാഹമാക്കുന്നു.

                                            നീരജ ഫ്രാൻസിസ്

                                             B.Ed 2022-23

                                              MTCTE