കാമിനിമൂലമുണ്ടായ കലഹങ്ങളുടെ കഥയാണ് ഉമ്മാച്ചു. രാഗദ്വേഷാദി ഹൃദയ വ്യാപാരങ്ങൾ കീഴ്പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിൻറെ ആവിഷ്കാരമാണ് ഉമ്മാച്ചു. മായനേ സ്നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്യുന്ന ഉമ്മാച്ചു. അഭിലാഷസിദ്ധിയുടെ സുശക്തമായ ആഹ്വാനത്തിടയിൽ വിവേകം ചിലപ്പോൾ മാറിനിൽക്കും. ഉമ്മാച്ചുവിനും അതുതന്നെ സംഭവിച്ചു. ബീരാന്റെ ഘാതകനായ മായനേ വരിച്ചു!
കടപ്പാട്....
ഉമ്മാച്ചുവിൽ തുടങ്ങി ഉമ്മാച്ചുവിൽ അവസാനിക്കുന്ന കഥയല്ലിത്. കഥാഗതി ഉമ്മാച്ചുവിലൂടെയാണ് പുരോഗമിക്കുന്നതെങ്കിലും ചിന്നമ്മുവാണ് കഥയിലെ നായിക എന്ന് അവസാന ഭാഗങ്ങളിൽ ഒക്കെയും തോന്നിയേക്കാം.
ബീരാന്റെ കരങ്ങൾ തന്നെ സ്പർശിക്കുമ്പോൾ, പാമ്പുകൾ ചുറ്റിയിട്ടുണ്ടെന്ന് പോലും സംശയിക്കുന്ന ഉമ്മാച്ചുവിൻടേ സ്വഭാവ രൂപീകരണത്തിൽ ഈ ആദ്യവിവാഹം ചെലുത്തിയ സ്വാധീനശക്തി അവഗണിക്കാനാവുന്നതല്ല.അബ്ദുവിനെ തന്നെ അനുസരിക്കുന്ന ഭർത്താവായി മാറ്റാൻ ഉമ്മാച്ചു നിരന്തരം ശ്രമിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ എന്തുകൊണ്ട് ഉമ്മാച്ചു തൻെറ ഭർത്താവിൻെറ ഘാതകൻ, മായൻ തന്നെ ആണെന്നറിഞ്ഞിട്ടും അയാളുടെ ഭാര്യയാകാൻ സമ്മതിച്ചതെന്ന് ഞാൻ ഓർത്തുപോയി. ഈ സത്യങ്ങളേയോ പാപങ്ങളെയോ ഉറൂബ് ഒരിടത്തും സന്ധി ചെയ്യാനോ ന്യായികരിക്കാനോ തയ്യാറാവുന്നില്ല. ജീവിതം കല്ല് പോലെ ഉറച്ചതാണെന്നും സ്ത്രീ പ്രകാശവും, പുകയും ഒരേ സമയം പരത്തുന്ന തീ ആണെന്നും പറയാതെ പറയുകയാണ് കൃതി.
അബ്ദുവിന്റെയും ചിന്നമ്മുവിൻെറയും പ്രണയത്തെ രാഷ്ട്രീയമായ പശ്ചാത്തലത്തിൽ ആണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അവരുടെ മൈത്രി ബന്ധത്തിന്റെ ആരോഗ്യകരമായ വളർച്ചയിൽ വെച്ച് കഥ പര്യവസാനിക്കുകയാണ്.ഇരുട്ട് കയറിയ ഇടനാഴിയിലേക്ക് പ്രകാശം പരത്തുന്ന സൃഷ്ടി.
ശ്രീപ്രിയ വി. എസ്
B.Ed 2022-23
MTCTE
No comments:
Post a Comment