സമൂഹത്തിൽ ആരും തന്നെ തിരിഞ്ഞുനോക്കാത്ത ഒരു വിഭാഗം ജനതയുടെ കഥ പറയുന്ന നോവലാണ് തോട്ടിയുടെ മകൻ. ജ്ഞാനപീഠ പുരസ്കാര ജേതാവായ തകഴിയുടെ ആ കാലത്തെ ജീവിത പശ്ചാത്തലവും, സാമൂഹിക അന്തരീക്ഷവും സമൂഹ ചിന്താഗതിയും തുറന്നുകാട്ടുന്ന നോവലാണ് തോട്ടിയുടെ മകൻ. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ജീവതത്തിലെ ഓരോ ഏടും വളരെ തീഷ്ണതയോടെ അദ്ദേഹം കഥയിൽ അവതരിപ്പിച്ചിരിക്കുന്നു.1947 പ്രസിദ്ധീകരിച്ച പുസ്തകം അന്നത്തെ ജീവിത രീതി എടുത്തു കാട്ടുന്നു.
ഇശുക്കുമുത്തു, മകൻ ചുടലമുത്തു, ചുടലമുത്തുവിന്റെ മകൻ മോഹനൻ. സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിന് കൊടുത്ത്, ഒരു നല്ല തോട്ടിയായ് തീരാൻ ആശീർവദിച്ചശേഷം ഇശക്കുമുത്തു മരിക്കുന്നു. സദാ നീറിപുകയുന്ന അഗ്നിപർവതമായിരുന്നു ചുടലമുത്തുവിന്റെ ഹൃദയം. മോഹനൻ ഒരിക്കലും തോട്ടിയായ് തീരരുതെന്ന് ആഗ്രഹം എല്ലായ്‌പോഴും അയാളിൽ കുടികൊണ്ടു. ശ്മശാനപാലകനായ് മാറുമ്പോൾ അയാൾ അതിരറ്റ് ആഹ്ലാദിക്കുന്നു. നഗരത്തിലാകെ പടർന്നു പിടിച്ച കോളറ പക്ഷെ, ചുടലമുത്തുവിനെയും വിഴുങ്ങുന്നു. മോഹനൻ നിരാശനായ്.
കാലത്തിന്റെ കുത്തൊഴുക്കിൽ മോഹനനും തോട്ടിയായ് മാറുന്നു. എങ്കിലും അവൻ ഇശക്കുമുത്തുവോ ചുടലമുത്തുവോ ആയിരുന്നില്ല. പാട്ടയും മമ്മട്ടിയുമായ് കക്കൂസുകൾ തോറും കയറിയിറങ്ങിയ മോഹനൻ അഗ്നിനാളമായ് മാറി. ആളിപടരുന്ന അഗ്നിനാളം.
ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്ല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ചിട്ടുള്ള തകഴിയുടെ പ്രസിദ്ധമായ ഈ നോവൽ മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുൾ നിവരുന്നു.
പ്രിയപ്പെട്ട അക്ഷര സഹയാത്രി നിധിൻ സാറിന് ഒരായിരം ജന്മദിനാശംസകൾ
Anumodh Babu
B.Ed 2022-23
MTCTE
No comments:
Post a Comment