ഈ പിറന്നാൾ ദിനത്തിൽ ഞാൻ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത് പ്രശസ്ത എഴുത്തുകാരനായ ഒ.വി.വിജയൻ സാറിന്റെ തിരഞ്ഞെടുത്ത സാഹിത്യ കൃതിയായ 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലാണ്.
ഈ കഥയിലെ കേന്ദ്ര കഥാപാത്രമായ രവിയുടെ ജീവിതയാത്രയുടെ രത്ന ചുരുക്കമാണ് ഖസാക്കിന്റെ ഇതിഹാസം. രവിയുടെ കഥയിൽ ഒപ്പം നിൽക്കുന്നവർ അപ്പുക്കിളി, അള്ളാപ്പിച്ചാമൊല്ലാക്ക, കുപ്പുവച്ചൻ, മാധവൻ നായർ, മൈമുന, ഖാലിയാർ എന്നിവരാണ്.ഇതിലെ കഥാപാത്രങ്ങളെല്ലാം സ്വന്തമായ വ്യക്തിത്വം കാത്ത് നിലനിർത്തുന്നുണ്ട്
പാലക്കാടിന്റെ ഗ്രാമഭംഗി വിളിച്ചോതുന്ന ധാരാളം കഥാസന്ദർഭങ്ങൾ ഈ കഥയിൽ ചേർക്കുന്നതിനായി കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്. ഈ ആധുനിക കാലഘട്ടത്തിൽ, ഏതൊരു വായനക്കാരനെയും ഒരു കാലഘട്ടത്തിന്റെ ജീവിതം വരച്ചു കാണിക്കുന്നതിന് സഹായകമാകുന്നു ഈ കൃതി.
നായകന്റെ അതിദാരുണമായ വിയോഗത്തോടെ കഥ അവസാനിക്കുമ്പോഴും, ഒരിക്കലും വായനയിലൂടെ പരിചിതമായ ഈ ഇതിഹാസകൃതി നമ്മുടെ മനസ്സിൽ നിന്നും മരിക്കുന്നില്ല.
Smitha Bince
MTCTE
No comments:
Post a Comment