മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരൻ എസ്. കെ പൊറ്റക്കാടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ. ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. തെരുവിന്റെ മക്കൾ തന്നെയാണിതിലെ മുഖ്യ കഥാപാത്രങ്ങളും. ഒന്നുമില്ലായ്മയുടെ പടുകുഴിയിൽ ജീവിക്കുന്ന മനുഷ്യരുടെ വേദനയും സന്തോഷങ്ങളും നോവലിൽ വരച്ചുകാട്ടുന്നു. പത്രങ്ങളുടെ തലക്കെട്ടുകൾ ഉറക്കെ വായിച്ചു കൊണ്ട് വിപണനം നടത്തുന്ന കൃഷ്ണകുറുപ്പിലൂടെയാണ് തെരുവിന്റെ വിശാലമായ ലോകം അനാവരണം ചെയ്യുന്നത്. തെരുവിലെ സാധരണ ജനങ്ങൾ തന്നെ ആണ് ഇതിലെ മുഖ്യകഥാപാത്രങ്ങളും. ഇതിലെ കഥാപാത്രങ്ങളായ രാമുണ്ണി മാസ്റ്ററും, ആയിശയും, മുരുകനും, മാലതിയും വികൃതികൂട്ടങ്ങളും എല്ലാ തെരുവുകളിലും ഉണ്ട്. തെരുവിന്റെ കഥ ഒരിക്കലും അവസാനിക്കുന്നില്ല. അത് തുടരുക തന്നെയാണ് പ്രസിദ്ധീകരിച്ചിട്ട് ഇത്രയും വർഷം ആയിട്ടും ഇന്നും വായനക്കാരെ ആകർഷിച്ചു കൊണ്ടിരിക്കുന്നതും അതുകൊണ്ട് തന്നെയാണ്.
Vaishaly K.C
B.Ed 2021-22
MTCTE
No comments:
Post a Comment