scroll

An Initiative for promoting Wide Reading among Teaching Community, organized by B.Ed 2021-23 of Mother Teresa College of Teacher Education. Perambra

Friday, August 19, 2022

Ente Kadha by Madavikkutty

 

ഇന്ത്യൻ എഴുത്തുകാരിയും കവിയത്രിയുമായ മാധവിക്കുട്ടിയുടെ ഒരു ആത്മകഥ പുസ്തകമാണ് എൻെറ കഥ. കാലം പദവി മുദ്രകൾ നൽകി അംഗീകരിച്ച മാധവിക്കുട്ടി സമകാലിക മൂല്യങ്ങൾക്ക് വിപരീതമായി സ്വയം നിർമിച്ച എഴുത്തുകാരിയാണ്. എൻെറ കഥ ഇതിന് തെളിവാണ്. വായനക്കാരും വിമർശകരും ചേർന്ന് വിമർശനങ്ങൾ കൊണ്ട് ഈ പുസ്തകത്തെ ഉയർത്തി. നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ബലിഷ്ഠ സൗന്ദര്യമാണ് ഈ കൃതി. ഹിമ ഭൂമികളുടെ അലസമായ സമാധാനം വെറുക്കുന്ന കലാകാരിയാണ് എൻറെ കഥ എഴുതിയ മാധവിക്കുട്ടി. എഴുതുമ്പോൾ അവർക്ക് ഭയത്തിന്റെ അർത്ഥം അറിഞ്ഞുകൂടാ. വിനാശത്തിന്റെ മുന്നേറ്റം പോലെ എഴുതാൻ പോലും അവർക്ക് കഴിയുന്നു. മാധവിക്കുട്ടി തന്റെ രഹസ്യങ്ങൾ മറക്കുന്നില്ല. പഴയ സദാചാരത്തിന്റെ നിയമങ്ങൾ പിന്തുടരുന്നുമില്ല. പച്ചയായ ജീവിതം വായനക്കാർക്ക് മുമ്പിൽ തുറന്നു കാട്ടുന്നുമുണ്ട്. ഒരു നോവലിന്റെ രൂപത്തിൽ എഴുതിയ ഈ ആത്മകഥയിൽ ബാല്യവും കുട്ടിക്കാലവും എല്ലാ യുവത്വവും മധ്യകാലവും ഉദ്ധരിക്കുന്നുണ്ട്. ജീവിതത്തിനും സ്വപ്നത്തിനും ഇടയിലേക്ക് ഒരു നൂൽപാലം പണിത് അതിലൂടെ വായനക്കാരെ കൊണ്ടുപോവുകയാണ് മാധവിക്കുട്ടി. സ്ത്രീ അനുഭവങ്ങളുടെ വ്യത്യസ്തമായ കാഴ്ചപ്പാടും പ്രണയത്തിന്റെയും ജീവിതത്തിന്റെയും സവിശേഷ തലങ്ങളും ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. സ്നേഹത്തിനു വേണ്ടി കാംക്ഷിക്കുന്ന ഒരു ജീവനെ ഈ കഥയിൽ ഉടനീളം നമുക്ക് കാണാം. ഇന്ത്യയിൽ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥാ രൂപത്തിൽ സാഹിത്യത്തിന് നൽകിയിട്ടില്ല. എൻറെ കഥയിൽ ആത്മകഥാപരമായ  യാഥാർത്ഥ്യങ്ങൾ അവർ ആവിഷ്കരിക്കുന്നു. അതോടൊപ്പം ആത്മസുഖത്തിനുവേണ്ടി സ്വന്തം യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ കലാസൃഷ്ടി ഒരേസമയം ആത്മകഥയും സ്വപ്ന സാഹിത്യവും ആണ്. സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തെയും പുതിയ ആഖ്യാനങ്ങൾക്ക് വേണ്ടിയുള്ള പരീക്ഷണം കൂടിയാണ് ഈ കലാസൃഷ്ടി.


എൻറെ പ്രിയപ്പെട്ട അക്ഷരസഹായാത്രിയായ സ്മിത ചേച്ചിക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസിച്ചുകൊണ്ട്, ഈ പുസ്തകം ഞാൻ സമ്മാനിക്കുന്നു.


                                              Aiswarya suresh

                                              B.Ed 2021-22

                                              MTCTE

               


No comments:

Post a Comment