Ernest Hemingway യുടെ പ്രസിദ്ധമായ ഒരു നോവൽ ആണ് "The old man and the sea". Santiago എന്ന വൃദ്ധനായ ഒരു മീൻ പിടുത്തക്കാരൻ...അയാൾക്ക് തുടർച്ചയായി 84 ദിവസം മീൻ ഒന്നും തന്നെ കിട്ടിയില്ല.ആദ്യത്തെ 40 ദിവസം manolin എന്ന ഒരു കുട്ടി അയാളെ സഹായിക്കാൻ കൂടെ ഉണ്ടായിരുന്നു..മീൻ കിട്ടാതായപ്പോൾ manolin പിന്നീട് കൂടെ പോയില്ല.അവൻ വേറെ വള്ളത്തിൽ പോയി...മീൻ കിട്ടാതെ തിരിച്ച് വരുന്ന santiago യേ അവൻ സഹായിച്ചു കൊണ്ടിരുന്നു.കാരണം അവൻ്റെ കണ്ണിൽ ഏറ്റവും വലിയ മീൻ പിടുത്തക്കാരൻ ആണ് അയാൾ.santiago എന്നും വലിയ ശുഭാപ്തി വിശ്വാസത്തിൽ ആയിരുന്നു.അങ്ങനെ അടുത്ത ദിവസം കൂറ്റൻ മത്സ്യം santiago യുടെ ചൂണ്ടയിൽ കുരുങ്ങി. ആ മത്സ്യം ചൂണ്ടയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു.രണ്ടു ദിവസം കടലിൽ ഒറ്റയ്ക്ക് അതിനു പുറകെ തന്നെ കിണഞ്ഞു ശ്രമിച്ചു.ചെറു മത്സ്യത്തെ പിടിച്ച് അയാൾ വിശപ്പ് അടക്കി.അങ്ങനെ ഒടുവിൽ കൂറ്റൻ മത്സ്യത്തെ കീഴടക്കി വരുമ്പോൾ കുറച്ച് സ്രാവുകൾ കൂടെ കൂടി.മത്സ്യത്തിൻ്റെ നല്ലൊരു പങ്കും സ്രാവ് കൊണ്ടുപോയി.ക്ഷീണിതനായ അവസ്ഥയിലും അയാൾ സ്രാവിനോട് പൊരുതി...വീണ്ടും സ്രാവുകൾ വന്നു..santiago പൊരുതി.ഒടുവിൽ santiago വിജയിച്ച് കൊണ്ട് കരയിൽ എത്തി...ഈ കഥ ഒരു motivation ആണ്.ചിന്തകൾക്ക് വഴി തെളിക്കുന്ന ഒന്നാണ്.....
Nithinlal .V
MTCTE

No comments:
Post a Comment