സാഹിത്യജീവിതത്തിൽ തൻറെ തായ വ്യക്തിമുദ്രപതിപ്പിച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടി .1993 പ്രസിദ്ധീകരിച്ച മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി ഒരു നോവൽ അല്ല മറിച്ച് ഒരു കഥാസമാഹാരമാണ്. പ്രണയിനിയുടെ വികാര തീഷ്ണത ,ബാല്യത്തിന്റെ നിഷ്കളങ്കത, മാതൃത്വത്തിന്റെ മഹത്വം, സ്ത്രീകളുടെ സഹജമായ നിഷ്കളങ്കത, ചാപല്യം, എന്നിങ്ങനെയുള്ള വിവിധ ഭാഗങ്ങളാണ് കഥാ സമാഹാരത്തിലെ കഥകളിൽ പ്രതിഫലിക്കുന്നത്.
നഷ്ടപ്പെട്ടുപോയ പ്രണയം തേടി 33 വർഷങ്ങൾക്കു ശേഷം മധുരയിൽ എത്തുന്ന ശാസ്ത്രക്രിയ വിദഗ്ധയായ ഡോക്ടർ സുഭദ്ര ദേവിയുടെ കഥയാണ് നഷ്ടപ്പെട്ട നീലാംബരി .മധുര വിട്ട് മദ്രാസിൽ പഠിച്ചപ്പോഴും പിന്നീട് ഭർത്താവിനൊപ്പം കോഴിക്കോട് ജീവിച്ച പ്പോഴും മധുര മറക്കാനാവാത്ത ഓർമ്മയായി സുഭദ്രയുടെ മനസ്സിൽ തങ്ങി നിന്നിരുന്നു. മുല്ലയും, പിച്ചകവും,ജമന്തിയും മണക്കുന്ന തെരുവുകളിൽ മധുരമീനാക്ഷി ക്ഷേത്രത്തിന്റെ അകത്തങ്ങളിൽ സുഭദ്ര അന്വേഷിച്ചത് നഷ്ടപെട്ട നീലാംബരി മാത്രമായിരുന്നില്ല മറിച്ച് സ്വന്തം സ്വത്വത്തെ തന്നെയായിരുന്നു. കഥ അവസാനിക്കുമ്പോൾ അപൂർണമായ പ്രണയമാണ് നമുക്ക് കാണാൻ കഴിയുക. എന്റെ അക്ഷരസഹയാത്രി ചന്ദനയ്ക് പിറന്നാൾ ആശംസകൾ നേരുന്നു. അതോടൊപ്പം ഈ പുസ്തകവും സമ്മാനിക്കുന്നു.
B.Ed 2021-23
No comments:
Post a Comment