1966-ൽ പ്രസിദ്ധീകൃതമായ മലയാറ്റൂർ രാമകൃഷ്ണന്റെ ആത്മകഥസ്പർശമുള്ള നോവലാണ് വേരുകൾ. മലയാറ്റൂരിന്റെ ഏറ്റവും മികച്ച കൃതികളിൽ ഒന്നായി വേരുകൾ പരക്കെ
വിലയിരുത്തപെടുന്നു. 1967ലെ കേരള സാഹിത്യ അക്കാദമി അവർഡിന് ഈ കൃതി അർഹമായി.
കേരളത്തിലുള്ള ഒരു തമിഴ് അയ്യർ കുടുംബത്തിന്റെ കഥയാണ് വേരുകൾ. രഘുവാണ് ഈ കഥയിൽ മുഖ്യ കഥാപാത്രം. ദൈന്യത മുറ്റി നിന്ന ജീവിതസാഹചര്യത്തിൽ വളർന്നു, ഐ. എ. എസ്. നേടി സൗഭാഗ്യങ്ങളിൽ എത്തിച്ചേർന്ന രഘു, സമ്പന്നന്റെ മകളായ ഗീതയെ വിവാഹം കഴിച്ചതോടെ തന്റെ കീഴടങ്കലിന് തുടക്കം കുറിച്ച് എന്ന സത്യം വേദനയോടെ മനസിലാക്കുന്നു. നഗരത്തിൽ തനിക്കും കുടുംബത്തിനും താമസിക്കാൻ ഒരു വലിയ സൗധം പണിതുയർത്താൻ പണം ശേഖരിക്കുന്നതിനായി തന്റെ വസ്തുക്കൾ വിൽക്കാൻ രഘു നാട്ടിലേക്കു പോകുന്നു. തന്റെ ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങിയാണ് പൂർണമനസോടെയല്ലെങ്കിലും രഘു വസ്തുക്കൾ വിൽക്കാൻ തീരുമാനിക്കുന്നത്. എന്നാൽ നാട്ടിൽ വളരെക്കാലത്തിനു ശേഷം എത്തുന്ന അയാളുടെ മനസിലേക്ക് പഴയ കാല ഓർമ്മകൾ കടന്നുവരുന്നു. നഗരത്തിലെ അന്തസ്സ് നിറഞ്ഞ ജീവിതത്തെ പിന്തള്ളി, ഗീതയുടെ താല്പര്യങ്ങളെ എതിർത്ത് പിതാവിന്റെയും പിതാമഹാന്മാരുടെയും ഓർമ്മകൾ പേറിനിൽക്കുന്ന ഗ്രാമത്തിലേക്ക്, അതിന്റെ വിശുദ്ധിയിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നു. മനുഷ്യർക്കും മൃഗങ്ങൾക്കും വേരുകൾ മണ്ണിലാണെന്ന സത്യം മനസിലാക്കിയ അയാൾ ഒന്നിനും വേണ്ടി തന്റെ വസ്തുക്കൾ വിൽക്കില്ല എന്ന ദൃഢനിശ്ചയത്തോടെ തിരിച്ചുപോകുന്നു. അത് വെറുമൊരു യാത്രയായിരുന്നില്ല. സ്വാതന്ത്ര്യത്തിലേക്കുള്ളതായിരുന്നു ആ യാത്ര. പാരമ്പര്യങ്ങളിലേക്കും മൂല്യങ്ങളിലേക്കും സ്നേഹത്തിലേക്കുമുള്ള മടക്കയാത്ര.
തന്റെ നിലനിൽപ്പിന്റെ ആധാരം തന്നെ, പൂർവികർ തനിക്കരുളിയ പൈതൃകവും പാരമ്പര്യവുമാണെന്ന തിരിച്ചറിവിലൂടെയുള്ള രഘുവിന്റെ പരിചിന്തനമാണ്, മലയാറ്റൂർ എഴുതിയ വേരുകൾ എന്ന കൃതിയെന്ന് ഒറ്റനോട്ടത്തിൽ നമുക്ക് പറയാമെങ്കിലും, അള വറ്റ അർത്ഥങ്ങൾ തിരുകിയ പലപാളികളാൽ സമ്പന്നമാണ് വേരുകൾ.
റീനു. എൻ
B.Ed 2021-23
MTCTE
No comments:
Post a Comment