എഴുത്തുകാരിയുടെ സ്കൂൾ കാലഘട്ടത്തിലെ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ പറയുന്നത് .തെത്സുകോയുടെ കുട്ടിക്കാലത്തെ പേരായിരുന്നു ടോട്ടോചാൻ. ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച ടോമോ വിദ്യാലയവും അവിടുത്തെ കൊബായാഷി മാസ്റ്ററും ആണ് ഈ അനുഭവകഥയെ ചിന്തോദ്ദീപകമാക്കുന്നത്. അവിടുത്തെ പഠന രീതികൾ തികച്ചും വ്യത്യസ്തമായിരുന്നു .ടോട്ടോചാൻ ഒരു വികൃതിക്കുട്ടി ആയിരുന്നു. സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട അവൾ പിന്നീടാണ് ടോമോ വിദ്യാലയത്തിൽ എത്തിച്ചേരുന്നത്.ടോമോ വിദ്യാലയം ടോട്ടോചാന് സമ്മാനിച്ച സൗഹൃദങ്ങളും അനുഭവങ്ങളും ജീവിത പാഠങ്ങളുമാണ് ഈ പുസ്തകത്തിലൂടെ വിവരിക്കുന്നത്. കൊബായാഷി മാസ്റ്റർക്ക് കുട്ടികളോട് ഉണ്ടായിരുന്ന സ്നേഹവും അധ്യാപനത്തോടുള്ള ഉള്ള താൽപര്യവും നമുക്കിതിൽനിന്നും മനസ്സിലാക്കാം.ഓരോ കുട്ടികൾക്കും അദ്ദേഹം പകർന്നു കൊടുത്തത് ആത്മവിശ്വാസമായിരുന്നു. നേട്ടങ്ങൾ കൈയെത്തി പിടിക്കുന്നതിലെ ആഹ്ലാദമെന്തെന്ന് അവരെ ലളിതമായി പഠിപ്പിച്ചു.കുട്ടികളെ കേൾക്കുന്നതും അംഗീകരിക്കുന്നതും അവരിൽ എത്രമാത്രം സ്വാധീനം ചെലുത്തുമെന്ന് നമുക്കിതിൽ നിന്നും മനസ്സിലാക്കാം.ഒരു സാധാരണ അനുഭവകഥ എന്നതിനപ്പുറം വിദ്യാഭ്യാസത്തിന്റെ വ്യത്യസ്ത രീതികൾ ചൂണ്ടികാണിക്കുന്ന ഒരു പുസ്തകമാണിത്.
എന്റെ പ്രിയപ്പെട്ട അക്ഷര സഹയാത്രി വിനയശ്രീയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു.
Gopika K
B.Ed 2021-22
MTCTE
No comments:
Post a Comment