2019 ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായ ചെറുകഥ. 2019 ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായ ചെറുകഥ സമാഹാരമാണ് വിനോയ് തോമസിന്റെ "രാമച്ചി" .എഴുത്തുകാരൻ തന്റെ രചനയിൽ പുലർത്തുന്ന ആത്മാർത്ഥതയുടെ പരിപൂർണ്ണതയാണ് അദ്ദേഹത്തിൻ്റെ കഥകൾക്ക് സവിശേഷത നൽകുന്നത് എന്ന് രാമച്ചിയിലൂടെ വ്യക്തമാകുന്നു. രാമച്ചി, മൂർഖൻ പാമ്പ്, ഉടമസ്ഥൻ,വിശുദ്ധ മഗ്നലന മറിയത്തിന്റെ പള്ളി, അരി, മിക്കാനിയ മൈക്രാന്ത, തുടങ്ങി 7 വൈവിധ്യമാർന്ന കഥകളുടെ സമാഹാരമാണ് ഈ പുസ്തകം . ഓരോ കഥയും പുത്തൻ അനുഭവങ്ങൾ വായനക്കാരന് പ്രധാനം ചെയ്യുന്നവയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവ ബന്ധത്തെ കഥയിലുടനീളം കാണാം . കഥാപാത്രങ്ങളും അവയുടെ ചരിത്രവും അവർ തുടർന്ന് കൊണ്ട് പോരുന്ന സംസ്കാരവും അതിൽ അടങ്ങിയിരിക്കുന്ന പ്രദേശികമായ വ്യവഹരങ്ങളും ഈ കഥകളെ വേറിട്ടതാക്കുന്നു. വിവരണങ്ങളാൽ സമൃദ്ധമാണ് രചനാശൈലി, എന്നാൽ അതൊരിക്കലും കഥയുടെ സ്വാഭാവികമായ ഒഴുക്കിന് തടസ്സം നിൽക്കുന്നവയല്ല; മറിച്ച് ആഖ്യാനത്തെ സൂക്ഷ്മമാക്കുകയാണ്. തന്റെ നാടിന്റെ പ്രാദേശികതയെ, ഭൂവിഭാഗ സവിശേഷതകളെ, ജനസംസ്കാരത്തെ യഥാർത്ഥമായി അവതരിപ്പിക്കാൻ കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. വിനോയ് തോമസിന്റെ കഥാപാത്രങ്ങൾക്ക് പറയനുള്ളതും വ്യത്യസ്ത ആശയതലങ്ങളാണ്. 'രാമച്ചി'യിലെ മഞ്ഞമുത്തിയും, 'മൂർഖൻ പാമ്പിലെ' വിഘ്നേശും, 'ഇടവേലിക്കാർ' എന്ന കഥയിലെ രവിയും എല്ലാം വെളിച്ചം വീശുന്നത് അവനവന്റെ സ്വത്വബോധത്തിലേക്കാണ്. കാടിന്റെ സൂക്ഷ്മതയും,നാടിന്റെ തനിമയും, മനുഷ്യന്റെ സ്വത്വബോധവും ഉൾചേരുന്ന ഈ പുസ്തകം ഉത്തരാധുനിക കഥാസാഹിത്യത്തിൽ പഠനവിധേയമാകേണ്ട ഒന്നാണ്.സമാഹാരമാണ് വിനോയ് തോമസിന്റെ " രാമച്ചി" .എഴുത്തുകാരൻ തന്റെ രചനയിൽ പുലർത്തുന്ന ആത്മാർത്ഥതയുടെ പരിപൂർണ്ണതയാണ് അദ്ദേഹത്തിൻ്റെ കഥകൾക്ക് സവിശേഷത നൽകുന്നത് എന്ന് രാമച്ചിയിലൂടെ വ്യക്തമാകുന്നു. തന്റെ നാടിന്റെ പ്രാദേശികതയെ, ഭൂവിഭാഗ സവിശേഷതകളെ, ജനസംസ്കാരത്തെ യഥാതഥമായി അവതരിപ്പിക്കാൻ കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. വിനോയ് തോമസിന്റെ കഥാപാത്രങ്ങൾക്ക് പറയനുള്ളതും വ്യത്യസ്ത ആശയതലങ്ങളാണ്. 'രാമച്ചി'യിലെ മഞ്ഞമുത്തിയും, 'മൂർഖൻ പാമ്പിലെ' വിഘ്നേശും, 'ഇടവേലിക്കാർ' എന്ന കഥയിലെ രവിയും എല്ലാം വെളിച്ചം വീശുന്നത് അവനവന്റെ സ്വത്വബോധത്തിലേക്കാണ്. കാടിന്റെ സൂക്ഷ്മതയും,നാടിന്റെ തനിമയും, മനുഷ്യന്റെ സ്വത്വബോധവും ഉൾചേരുന്ന ഈ പുസ്തകം ഉത്തരാധുനിക കഥാസാഹിത്യത്തിൽ പഠനവിധേയമാകേണ്ട ഒന്നാണ്.
Nikhil Thomas
B.Ed 2021-22
MTCTE
No comments:
Post a Comment