സ്ത്രീപുരുഷ സമത്വത്തിനുവേണ്ടി സ്ത്രീക്കും കുടുംബസ്വത്തിൽ തുല്യ അവകാശമാണ് വേണ്ടതെന്ന് വാദിച്ചു ജയിച്ച മേരി റോയുടെ മകളായ അരുന്ധതി റോയിയുടെ ആദ്യത്തെ നോവൽ , The God of Small Things-കുഞ്ഞു കാര്യങ്ങളുടെ തമ്പുരാൻ.1997ൽ ബുക്കർ പ്രൈസ് ഇ നോവലിന് ലഭിച്ചു.
കോട്ടയത്തെ അയ്മനം എന്ന ഗ്രാമമാണ് കഥയുടെ പശ്ചാത്തലം. ഗ്രാമത്തിന്റെ ലാളിത്യവും ബാല്യത്തിന്റെ വിശുദ്ധിയും സന്തോഷവും ദുഃഖവും പ്രണയങ്ങളും നഷ്ടങ്ങളും എല്ലാമടങ്ങിയ മികച്ച ഒരു സൃഷ്ടി . റാഹേൽ , എസ്താൻ എന്നീ രണ്ട് ഇരട്ടകളുടെ കഥയാണ്. റാഹലിന്റെ കണ്ണുകളിലൂടെയാണ് ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുന്നത്. അമ്മു , ബാബ , മന്മാച്ചി , പപ്പാച്ചി , ബേബി കൊച്ചമ്മ, മാഗ്രറിറ്റ് കൊച്ചമ്മ ,ചാക്കോ സോഫി മോൾ എന്നിങ്ങനെ വെളുത്ത കഥാപാത്രങ്ങളുടെ പേരുകളിലും ഒരു നാട്ടുചുവ നമുക്ക് അനുഭവപ്പെടാം. ഒരു കാലത്തിൻറെ നേർക്കാഴ്ച എന്നോണം കേരളീയ ജീവിത സാഹചര്യം പശ്ചാത്തലമാക്കി എഴുതിയ ഈ കൃതി ലോകസാഹിത്യത്തിൽ ശ്രദ്ധിക്കപ്പെട്ടത് അതിന്റെ സവിശേഷമായ രചനാശൈലിയും അതുപോലെ അതിന്റെ ഭാഷാപ്രയോഗവും കൊണ്ടാണ് . ബാല്യത്തിന്റെ നിഷ്കളങ്കത ഇത്ര മനോഹരമായി ആവിഷ്കരിച്ച മറ്റൊരു നോവലില്ല . വെളുത്തയും അമ്മുവും പ്രണയത്തെ വർണ്ണിച്ച് ശരിയായ കുഞ്ഞു കാര്യങ്ങളുടെ തമ്പുരാനെ മുന്നിൽ കൊണ്ടുവന്ന് കഥ അവസാനിപ്പിക്കുന്നു . കാലത്തിന്റെയും ചരിത്രത്തിന്റെയും , സാധാരണക്കാരന്റെയും രാഷ്ട്രീയ ഇടപെടലുകളുടെയും ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നുളവായ സാമൂഹികമായ മാറ്റത്തെയും , തൊട്ടുകൂടാത്തവരെയും തൊടാവുന്ന വരെയും തമ്മിലുള്ള അകലങ്ങളെ പറ്റി എല്ലാം നോവലിൽ വരച്ചു കാട്ടുന്നുണ്ട്. തങ്ങളുടെ കാലടികൾ പതിഞ്ഞ കാൽപ്പാടുകൾ മായ്ച്ചു കളയാനായി കൈയിൽ ചൂലുമായി പിന്നോട്ട് നടന്ന് അടിച്ചുമാറ്റി കളഞ്ഞവരുടെ കാലം ഇന്ന് എത്രപേർക്ക് ചിന്തിക്കാനാവും. അഭിലാഷ് തിയേറ്ററിൽ സിനിമ കാണാൻ പോകുമ്പോൾ എസ്തയ്ക്ക് നേരിടേണ്ടി വന്നതിലൂടെ ആൺകുട്ടികൾ പോലും ഈ സമൂഹത്തിൽ സുരക്ഷിതരല്ല എന്ന് അരുന്ദതി പറയുന്നു .എവിടെയും ചൂഷണങ്ങൾ നിറഞ്ഞു നിൽക്കുന്നു . അമ്മു എന്ന സ്ത്രീ കഥാപാത്രവും വളരെ ശക്തമാണ് അവളുടെ വാക്കുകൾക്ക് ചെവി കൊടുക്കാത്ത സ്വപ്നങ്ങൾ മനസ്സിലാക്കാത്ത സമൂഹത്തോട് അവൾ ഒറ്റയ്ക്ക് ഒരുപാട് പോരാടി. സ്ത്രീയുടെ ജീവിതം ഒച്ചയില്ലാതെ ഒഴുകുന്ന നദി പോലെയാണെന്ന് അരുന്ധതി തുറന്നു എഴുതുന്നു . വെളുത്ത യിലൂടെ ഇരട്ടകൾ നന്മകൾ അറിയുന്നു .അവൻ മണ്ണിലെവിടെയും കാൽപ്പാടുകൾ അവശേഷിപ്പിച്ചില്ല ,വെള്ളത്തിൽ ഓളങ്ങൾ ഉണ്ടാക്കിയില്ല, കണ്ണാടികളിൽ പ്രതിബിംബങ്ങൾ വീട്ടിലില്ല പക്ഷേ കുഞ്ഞുങ്ങളുടെ ഇടയിലേക്ക് കുഞ്ഞുമനസുമായി അവനിറങ്ങിച്ചെന്നു. അതാണ് വെളുത്തയെ കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാനായി മാറ്റുന്നത്.ഗ്രാമത്തിന്റെ ചൂടും ചൂരും അറിയുവാനും അവ ആസ്വദിക്കുവാനും നമ്മൾ ശ്രദ്ധിക്കണം എന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ നോവൽ. ഗ്രാമത്തിന്റെ എല്ലാവിധത്തിലേയും ലാളിത്യവും ബാല്യത്തിന്റെ വിശുദ്ധിയും കളങ്കമില്ലാത്ത മനസ്സിൽ നിന്ന് വരുന്ന ഓരോ ചോദ്യങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളും അവരിലെ നിഷ്കളങ്കതയും അതോടൊപ്പം പ്രണയവും നഷ്ടങ്ങളും എല്ലാം അടങ്ങിയ ഒരു മികച്ച സൃഷ്ടി ,എൻ്റെ അക്ഷരസഹയാത്രി നിയതിക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ട് നൽകുന്നു.
Fida Thasneem
B.Ed 2021-22
MTCTE
No comments:
Post a Comment