scroll

An Initiative for promoting Wide Reading among Teaching Community, organized by B.Ed 2021-23 of Mother Teresa College of Teacher Education. Perambra

Tuesday, August 30, 2022

The Old Man and The Sea by Ernest Hemingway

 


Ernest Hemingway യുടെ പ്രസിദ്ധമായ ഒരു നോവൽ ആണ് "The old man and the sea". Santiago എന്ന വൃദ്ധനായ ഒരു മീൻ പിടുത്തക്കാരൻ...അയാൾക്ക് തുടർച്ചയായി 84 ദിവസം മീൻ ഒന്നും തന്നെ കിട്ടിയില്ല.ആദ്യത്തെ 40 ദിവസം manolin എന്ന ഒരു കുട്ടി അയാളെ സഹായിക്കാൻ കൂടെ ഉണ്ടായിരുന്നു..മീൻ കിട്ടാതായപ്പോൾ manolin പിന്നീട് കൂടെ പോയില്ല.അവൻ വേറെ വള്ളത്തിൽ പോയി...മീൻ കിട്ടാതെ തിരിച്ച് വരുന്ന santiago യേ അവൻ  സഹായിച്ചു കൊണ്ടിരുന്നു.കാരണം അവൻ്റെ കണ്ണിൽ ഏറ്റവും വലിയ മീൻ പിടുത്തക്കാരൻ ആണ് അയാൾ.santiago എന്നും വലിയ ശുഭാപ്തി വിശ്വാസത്തിൽ ആയിരുന്നു.അങ്ങനെ അടുത്ത ദിവസം കൂറ്റൻ മത്സ്യം santiago യുടെ ചൂണ്ടയിൽ കുരുങ്ങി. ആ മത്സ്യം ചൂണ്ടയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു.രണ്ടു ദിവസം കടലിൽ ഒറ്റയ്ക്ക് അതിനു പുറകെ തന്നെ കിണഞ്ഞു ശ്രമിച്ചു.ചെറു മത്സ്യത്തെ പിടിച്ച് അയാൾ വിശപ്പ് അടക്കി.അങ്ങനെ ഒടുവിൽ കൂറ്റൻ മത്സ്യത്തെ കീഴടക്കി വരുമ്പോൾ കുറച്ച് സ്രാവുകൾ കൂടെ കൂടി.മത്സ്യത്തിൻ്റെ നല്ലൊരു പങ്കും സ്രാവ് കൊണ്ടുപോയി.ക്ഷീണിതനായ അവസ്ഥയിലും അയാൾ സ്രാവിനോട് പൊരുതി...വീണ്ടും സ്രാവുകൾ വന്നു..santiago പൊരുതി.ഒടുവിൽ santiago വിജയിച്ച് കൊണ്ട് കരയിൽ എത്തി...ഈ കഥ ഒരു motivation ആണ്.ചിന്തകൾക്ക് വഴി തെളിക്കുന്ന ഒന്നാണ്.....

                                                           Nithinlal .V

                                                           MTCTE

Friday, August 19, 2022

Ente Kadha by Madavikkutty

 

ഇന്ത്യൻ എഴുത്തുകാരിയും കവിയത്രിയുമായ മാധവിക്കുട്ടിയുടെ ഒരു ആത്മകഥ പുസ്തകമാണ് എൻെറ കഥ. കാലം പദവി മുദ്രകൾ നൽകി അംഗീകരിച്ച മാധവിക്കുട്ടി സമകാലിക മൂല്യങ്ങൾക്ക് വിപരീതമായി സ്വയം നിർമിച്ച എഴുത്തുകാരിയാണ്. എൻെറ കഥ ഇതിന് തെളിവാണ്. വായനക്കാരും വിമർശകരും ചേർന്ന് വിമർശനങ്ങൾ കൊണ്ട് ഈ പുസ്തകത്തെ ഉയർത്തി. നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ബലിഷ്ഠ സൗന്ദര്യമാണ് ഈ കൃതി. ഹിമ ഭൂമികളുടെ അലസമായ സമാധാനം വെറുക്കുന്ന കലാകാരിയാണ് എൻറെ കഥ എഴുതിയ മാധവിക്കുട്ടി. എഴുതുമ്പോൾ അവർക്ക് ഭയത്തിന്റെ അർത്ഥം അറിഞ്ഞുകൂടാ. വിനാശത്തിന്റെ മുന്നേറ്റം പോലെ എഴുതാൻ പോലും അവർക്ക് കഴിയുന്നു. മാധവിക്കുട്ടി തന്റെ രഹസ്യങ്ങൾ മറക്കുന്നില്ല. പഴയ സദാചാരത്തിന്റെ നിയമങ്ങൾ പിന്തുടരുന്നുമില്ല. പച്ചയായ ജീവിതം വായനക്കാർക്ക് മുമ്പിൽ തുറന്നു കാട്ടുന്നുമുണ്ട്. ഒരു നോവലിന്റെ രൂപത്തിൽ എഴുതിയ ഈ ആത്മകഥയിൽ ബാല്യവും കുട്ടിക്കാലവും എല്ലാ യുവത്വവും മധ്യകാലവും ഉദ്ധരിക്കുന്നുണ്ട്. ജീവിതത്തിനും സ്വപ്നത്തിനും ഇടയിലേക്ക് ഒരു നൂൽപാലം പണിത് അതിലൂടെ വായനക്കാരെ കൊണ്ടുപോവുകയാണ് മാധവിക്കുട്ടി. സ്ത്രീ അനുഭവങ്ങളുടെ വ്യത്യസ്തമായ കാഴ്ചപ്പാടും പ്രണയത്തിന്റെയും ജീവിതത്തിന്റെയും സവിശേഷ തലങ്ങളും ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. സ്നേഹത്തിനു വേണ്ടി കാംക്ഷിക്കുന്ന ഒരു ജീവനെ ഈ കഥയിൽ ഉടനീളം നമുക്ക് കാണാം. ഇന്ത്യയിൽ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥാ രൂപത്തിൽ സാഹിത്യത്തിന് നൽകിയിട്ടില്ല. എൻറെ കഥയിൽ ആത്മകഥാപരമായ  യാഥാർത്ഥ്യങ്ങൾ അവർ ആവിഷ്കരിക്കുന്നു. അതോടൊപ്പം ആത്മസുഖത്തിനുവേണ്ടി സ്വന്തം യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ കലാസൃഷ്ടി ഒരേസമയം ആത്മകഥയും സ്വപ്ന സാഹിത്യവും ആണ്. സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തെയും പുതിയ ആഖ്യാനങ്ങൾക്ക് വേണ്ടിയുള്ള പരീക്ഷണം കൂടിയാണ് ഈ കലാസൃഷ്ടി.


എൻറെ പ്രിയപ്പെട്ട അക്ഷരസഹായാത്രിയായ സ്മിത ചേച്ചിക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസിച്ചുകൊണ്ട്, ഈ പുസ്തകം ഞാൻ സമ്മാനിക്കുന്നു.


                                              Aiswarya suresh

                                              B.Ed 2021-22

                                              MTCTE

               


Wednesday, August 17, 2022

Vandikkalakal by Madhavikkutty


സ്ത്രീകളുടെ മനസ്സിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഓരോ വികാര വിചാരങ്ങളെയും കുറിച്ച് എഴുതി, തന്റേതായ വ്യക്തിമുദ്ര ഓരോ എഴുത്തിലും പ്രകടിപ്പിക്കുന്ന എഴുത്തുകാരിയാണ് മാധവിക്കുട്ടി. വണ്ടിക്കാളകൾ എന്ന നോവൽ മാധവിക്കുട്ടിയുടെ ഏറ്റവുമൊടുവിലത്തെ നോവലായി അടയാളപ്പെടുത്തുന്നു. മതംമാറ്റത്തിൻ്റെയും നഷ്ടപ്രണയത്തിൻ്റെയുമൊക്കെ സൂചനകളും സങ്കടങ്ങളും പേറുന്ന നോവൽ. ഈ നോവലിൽ ഒരു കേന്ദ്രകഥാപാത്രത്തെ കണ്ടെത്താൻ നമുക്ക് സാധിക്കില്ല .ഈ കഥ നടക്കുന്നത് കോടികൾ മുടക്കി നിർമ്മിച്ച ഒരു വലിയ ഹോസ്പിറ്റലിലെ ഡോക്ടർമാരെയും അവരുടെ ജീവിതത്തെയും ചുറ്റിപ്പറ്റിയാണ്.പല പല കഥകളുടെ കൂടാണ് വണ്ടിക്കാളകൾ. ഇതിൽ അനസൂയയുടെ കഥയുണ്ട്, സൂര്യനാരായണ  റാവുവിൻ്റെയും മോഹിനിയുടെയും കഥയുണ്ട്,ചന്ദ്രിയുടെ വിങ്ങലുകളുണ്ട്.  എന്ത് തന്നെയായാലും ഈ മൂന്ന് ജീവിതങ്ങളുടെയും ഒടുവിൽ പ്രണയം എന്നത് നഷ്ടപ്പെടാൻ ഉള്ളതാണെന്ന്  എഴുത്തുകാരി സ്ഥാപിക്കുന്നു. വണ്ടിക്കാളകൾ  എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭാരമെടുത്ത് തളരുന്ന  മനുഷ്യരെ തന്നെയാണ് .സ്വന്തം ജീവിതവും സമയവും മറ്റു മനുഷ്യർക്കായി മാറ്റിവയ്ക്കുന്ന പല പ്രൊഫഷനുകളിൽ ഒന്നാണ് ഡോക്ടർമാരുടെത്. പെട്ടെന്ന് ഒരു എമർജൻസി കോൾ വന്നാൽ ,ഓടി ഹോസ്പിറ്റലിൽ പോകേണ്ട സാഹചര്യം.  ഒരു സമാധാനമില്ലാതെ അവസാന നിമിഷം വരെ ഭാരം ചുമന്ന് കൊണ്ടേയിരിക്കണം. ഓരോ മനുഷ്യരും  വണ്ടിക്കാളകൾ തന്നെയാണ് .ജീവിതത്തിൻ്റെ ദുഖമായാലും സന്തോഷമായാലും വലിച്ചു കൊണ്ടുപോവുക തന്നെ . വണ്ടിക്കാളകൾ  നഷ്ടങ്ങളുടെ പുസ്തകമാണ്. പ്രണയ നഷ്ടങ്ങളുടെ തീവ്രവേദനകൾ ഇതിൽ  എല്ലാവരും പേറുന്നുണ്ട്. മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ സ്വാഭാവിക രചനയാണ് വണ്ടിക്കാളകൾ എന്ന് പറയാൻ വയ്യ, നീർമാതളം പൂത്തകാലവും എൻ്റെ കഥയുമൊക്കെ  ചങ്കൂറ്റത്തോടെ എഴുതിയ കഥാനായികയുടെ ഹൃദയം വണ്ടിക്കാളകളിൽ എത്തുമ്പോൾ  ആശങ്കകളാൽ മുഖരിതമാണ്.

                                                         Jinsa Rag K

                                                        B.Ed 2021-22

                                                        MTCTE

Friday, August 12, 2022

Totto-Chan by Tetsuko Kuroyanagi


ജാപ്പനീസ് എഴുത്തുകാരിയായ  തെത്സുകോ  കുറോയാനഗിയാണ്  "ടോട്ടോചാൻ-  ജനാലയ്ക്കരികിലെ വികൃതിക്കുട്ടി" എന്ന പുസ്തകത്തിന്റെ രചയിതാവ്.1982ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പ്രശസ്ത കവി അൻവർ അലിയാണ്.

എഴുത്തുകാരിയുടെ സ്കൂൾ കാലഘട്ടത്തിലെ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ പറയുന്നത് .തെത്സുകോയുടെ  കുട്ടിക്കാലത്തെ പേരായിരുന്നു ടോട്ടോചാൻ. ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച ടോമോ വിദ്യാലയവും അവിടുത്തെ കൊബായാഷി മാസ്റ്ററും ആണ് ഈ  അനുഭവകഥയെ ചിന്തോദ്ദീപകമാക്കുന്നത്.  അവിടുത്തെ പഠന രീതികൾ തികച്ചും വ്യത്യസ്തമായിരുന്നു .ടോട്ടോചാൻ ഒരു വികൃതിക്കുട്ടി ആയിരുന്നു. സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട അവൾ പിന്നീടാണ്  ടോമോ വിദ്യാലയത്തിൽ എത്തിച്ചേരുന്നത്.ടോമോ വിദ്യാലയം ടോട്ടോചാന് സമ്മാനിച്ച സൗഹൃദങ്ങളും അനുഭവങ്ങളും ജീവിത പാഠങ്ങളുമാണ്‌ ഈ പുസ്തകത്തിലൂടെ വിവരിക്കുന്നത്. കൊബായാഷി മാസ്റ്റർക്ക് കുട്ടികളോട് ഉണ്ടായിരുന്ന സ്നേഹവും  അധ്യാപനത്തോടുള്ള ഉള്ള  താൽപര്യവും നമുക്കിതിൽനിന്നും  മനസ്സിലാക്കാം.ഓരോ കുട്ടികൾക്കും അദ്ദേഹം പകർന്നു കൊടുത്തത് ആത്മവിശ്വാസമായിരുന്നു. നേട്ടങ്ങൾ   കൈയെത്തി പിടിക്കുന്നതിലെ ആഹ്ലാദമെന്തെന്ന് അവരെ  ലളിതമായി പഠിപ്പിച്ചു.കുട്ടികളെ കേൾക്കുന്നതും അംഗീകരിക്കുന്നതും അവരിൽ എത്രമാത്രം സ്വാധീനം ചെലുത്തുമെന്ന് നമുക്കിതിൽ നിന്നും മനസ്സിലാക്കാം.ഒരു സാധാരണ അനുഭവകഥ  എന്നതിനപ്പുറം വിദ്യാഭ്യാസത്തിന്റെ വ്യത്യസ്ത രീതികൾ ചൂണ്ടികാണിക്കുന്ന ഒരു പുസ്തകമാണിത്. 

എന്റെ പ്രിയപ്പെട്ട അക്ഷര സഹയാത്രി വിനയശ്രീയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു.

                                                         Gopika K

                                                         B.Ed 2021-22

                                                         MTCTE

Wednesday, August 3, 2022

Verukal by Malayattoor


 

1966-ൽ പ്രസിദ്ധീകൃതമായ മലയാറ്റൂർ രാമകൃഷ്ണന്റെ ആത്മകഥസ്പർശമുള്ള നോവലാണ് വേരുകൾ. മലയാറ്റൂരിന്റെ ഏറ്റവും മികച്ച കൃതികളിൽ ഒന്നായി വേരുകൾ പരക്കെ

വിലയിരുത്തപെടുന്നു. 1967ലെ കേരള സാഹിത്യ അക്കാദമി  അവർഡിന് ഈ കൃതി അർഹമായി.

       കേരളത്തിലുള്ള ഒരു തമിഴ് അയ്യർ കുടുംബത്തിന്റെ കഥയാണ് വേരുകൾ. രഘുവാണ് ഈ കഥയിൽ മുഖ്യ കഥാപാത്രം. ദൈന്യത മുറ്റി നിന്ന ജീവിതസാഹചര്യത്തിൽ വളർന്നു, ഐ. എ. എസ്. നേടി സൗഭാഗ്യങ്ങളിൽ എത്തിച്ചേർന്ന രഘു, സമ്പന്നന്റെ മകളായ ഗീതയെ വിവാഹം കഴിച്ചതോടെ തന്റെ കീഴടങ്കലിന് തുടക്കം കുറിച്ച് എന്ന സത്യം വേദനയോടെ മനസിലാക്കുന്നു. നഗരത്തിൽ തനിക്കും കുടുംബത്തിനും താമസിക്കാൻ ഒരു വലിയ സൗധം പണിതുയർത്താൻ പണം ശേഖരിക്കുന്നതിനായി തന്റെ വസ്തുക്കൾ വിൽക്കാൻ രഘു നാട്ടിലേക്കു പോകുന്നു. തന്റെ ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങിയാണ് പൂർണമനസോടെയല്ലെങ്കിലും രഘു വസ്തുക്കൾ വിൽക്കാൻ തീരുമാനിക്കുന്നത്. എന്നാൽ നാട്ടിൽ വളരെക്കാലത്തിനു ശേഷം എത്തുന്ന അയാളുടെ മനസിലേക്ക് പഴയ കാല ഓർമ്മകൾ കടന്നുവരുന്നു. നഗരത്തിലെ അന്തസ്സ് നിറഞ്ഞ ജീവിതത്തെ പിന്തള്ളി, ഗീതയുടെ താല്പര്യങ്ങളെ എതിർത്ത് പിതാവിന്റെയും പിതാമഹാന്മാരുടെയും ഓർമ്മകൾ പേറിനിൽക്കുന്ന ഗ്രാമത്തിലേക്ക്, അതിന്റെ വിശുദ്ധിയിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നു. മനുഷ്യർക്കും മൃഗങ്ങൾക്കും വേരുകൾ മണ്ണിലാണെന്ന സത്യം മനസിലാക്കിയ അയാൾ ഒന്നിനും വേണ്ടി തന്റെ വസ്തുക്കൾ വിൽക്കില്ല എന്ന ദൃഢനിശ്ചയത്തോടെ തിരിച്ചുപോകുന്നു. അത് വെറുമൊരു യാത്രയായിരുന്നില്ല. സ്വാതന്ത്ര്യത്തിലേക്കുള്ളതായിരുന്നു ആ യാത്ര. പാരമ്പര്യങ്ങളിലേക്കും മൂല്യങ്ങളിലേക്കും സ്നേഹത്തിലേക്കുമുള്ള മടക്കയാത്ര.

   തന്റെ നിലനിൽപ്പിന്റെ ആധാരം തന്നെ, പൂർവികർ തനിക്കരുളിയ പൈതൃകവും പാരമ്പര്യവുമാണെന്ന തിരിച്ചറിവിലൂടെയുള്ള രഘുവിന്റെ പരിചിന്തനമാണ്, മലയാറ്റൂർ എഴുതിയ വേരുകൾ എന്ന കൃതിയെന്ന് ഒറ്റനോട്ടത്തിൽ നമുക്ക് പറയാമെങ്കിലും, അള വറ്റ അർത്ഥങ്ങൾ തിരുകിയ പലപാളികളാൽ സമ്പന്നമാണ് വേരുകൾ.

റീനു. എൻ

B.Ed 2021-23

MTCTE 



Nashtapetta Neelambari by Madhavikutty


സാഹിത്യജീവിതത്തിൽ തൻറെ തായ വ്യക്തിമുദ്രപതിപ്പിച്ച എഴുത്തുകാരിയാണ്  മാധവിക്കുട്ടി .1993 പ്രസിദ്ധീകരിച്ച മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി ഒരു നോവൽ അല്ല മറിച്ച് ഒരു കഥാസമാഹാരമാണ്. പ്രണയിനിയുടെ വികാര തീഷ്ണത ,ബാല്യത്തിന്റെ നിഷ്കളങ്കത, മാതൃത്വത്തിന്റെ മഹത്വം, സ്ത്രീകളുടെ സഹജമായ നിഷ്കളങ്കത, ചാപല്യം, എന്നിങ്ങനെയുള്ള വിവിധ ഭാഗങ്ങളാണ് കഥാ സമാഹാരത്തിലെ കഥകളിൽ പ്രതിഫലിക്കുന്നത്.
 നഷ്ടപ്പെട്ടുപോയ പ്രണയം തേടി 33 വർഷങ്ങൾക്കു ശേഷം മധുരയിൽ എത്തുന്ന ശാസ്ത്രക്രിയ വിദഗ്ധയായ ഡോക്ടർ സുഭദ്ര ദേവിയുടെ കഥയാണ് നഷ്ടപ്പെട്ട നീലാംബരി .മധുര വിട്ട് മദ്രാസിൽ പഠിച്ചപ്പോഴും പിന്നീട് ഭർത്താവിനൊപ്പം കോഴിക്കോട് ജീവിച്ച പ്പോഴും മധുര മറക്കാനാവാത്ത ഓർമ്മയായി സുഭദ്രയുടെ മനസ്സിൽ തങ്ങി നിന്നിരുന്നു. മുല്ലയും, പിച്ചകവും,ജമന്തിയും മണക്കുന്ന തെരുവുകളിൽ മധുരമീനാക്ഷി ക്ഷേത്രത്തിന്റെ അകത്തങ്ങളിൽ സുഭദ്ര അന്വേഷിച്ചത് നഷ്ടപെട്ട നീലാംബരി മാത്രമായിരുന്നില്ല മറിച്ച് സ്വന്തം സ്വത്വത്തെ തന്നെയായിരുന്നു. കഥ അവസാനിക്കുമ്പോൾ  അപൂർണമായ  പ്രണയമാണ് നമുക്ക് കാണാൻ കഴിയുക.            എന്റെ അക്ഷരസഹയാത്രി ചന്ദനയ്ക്  പിറന്നാൾ ആശംസകൾ  നേരുന്നു. അതോടൊപ്പം ഈ പുസ്തകവും സമ്മാനിക്കുന്നു.
B.Ed 2021-23